x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല @ 30

റെ​നീ​ഷ് മാ​ത്യു
Published: April 27, 2026 12:52 AM IST | Updated: April 27, 2026 12:52 AM IST

ക​ണ്ണൂ​ർ: അ​ക്കാ​ദ​മി​ക് രം​ഗ​ത്ത് 30-ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​യാ​ണം തു​ട​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ താ​വ​ക്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ന്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഗ​വേ​ഷ​ണ​ത്തി​നും തൊ​ഴി​ൽ അ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും ഊ​ന്ന​ൽ ന​ല്കി​യു​ള്ള വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് തു​ട​ക്ക​മി​ട്ടു. 1996-ൽ ​സ്ഥാ​പി​ത​മാ​യ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് വ​ട​ക്ക​ൻ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​വി​ധ കാ​മ്പ​സു​ക​ളു​ള്ള ഒ​രു ബ​ഹു കാ​മ്പ​സ് സ​ർ​വ​ക​ലാ​ശാ​ല​യാ​ണി​ത്.

കാ​ന്പ​സു​ക​ളി​ൽ മി​ക​ച്ച പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കി​യു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ളും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ, യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കാ​ന്പ​സു​ക​ളി​ൽ 3500 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. 2030 ഓ​ടെ പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ന്പ​സി​ൽ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ​ർ​വ​ക​ല​ശാ​ല. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ കാ​ന്പ​സു​ക​ളി​ലാ​യി 28 പ​ഠ​ന​വ​കു​പ്പു​ക​ളും ആ​റ് സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഈ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ഗ​വേ​ഷ​ണ​വും ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. കൂ​ടാ​തെ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ 100 കോ​ള​ജു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 27 എ​ണ്ണം എ​യ്ഡ​ഡും 73 എ​ണ്ണം അ​ൺ​എ​യ്ഡ​ഡു​മാ​ണ്.

അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്

കാ​ന്പ​സു​ക​ളി​ൽ ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം എ​ല്ലാ വ​കു​പ്പു​ക​ളി​ലും ഐ​സി​ടി അ​ധി​ഷ്ഠി​ത ക്ലാ​സ് മു​റി​ക​ളും പ്രൊ​ജ​ക്ട​റു​ക​ളും സ്മാ​ർ​ട്ട് സ്ക്രീ​നു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. താ​വ​ക്ക​ര ആ​സ്ഥാ​ന​മാ​യു​ള്ള ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളും ഇ-​ജേ​ണ​ലു​ക​ളും ഡി​ജി​റ്റ​ൽ ഡാ​റ്റാ​ബേ​സു​ക​ളു​മു​ണ്ട്.

ഇ​ത് പൂ​ർ​ണ​മാ​യും ഓ​ട്ടോ​മേ​റ്റ​ഡ് ലൈ​ബ്ര​റി​യാ​ണ്. സ​യ​ൻ​സ്, ടെ​ക്നോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്കാ​യി ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യ ലാ​ബു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. ബ​യോ​സ​യ​ൻ​സ്, ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളു​ണ്ട്.

എ ​ഗ്രേ​ഡി​ലേ​ക്ക് കു​തി​ക്കാ​ൻ

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം (NEP 2020) വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യും ഗ​വേ​ഷ​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യു​ന്ന മി​ക​ച്ച കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ്. ഈ ​പ​ദ്ധ​തി​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 100 കോ​ടി രൂ​പ ഗ്രാ​ന്‍റാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം പു​തി​യ ലാ​ബു​ക​ളും റി​സ​ർ​ച്ച് സെ​ന്‍റ​റു​ക​ളും കാ​ന്പ​സു​ക​ളി​ൽ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. കാ​ന്പ​സു​ക​ളി​ൽ ആ​ധു​നി​ക​വ​ത്ക്ക​ര​ണ​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ പി.​എം. ഉ​ഷ, കി​ഫ്ബി, സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 200 കോ​ടി രൂ​പ​യു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​വ​രു​ന്നു. ലേ​ഡീ​സ് ഹോ​സ്റ്റ​ൽ, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ​സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ, കാ​യി​ക മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ഗ​വേ​ഷ​ണ​ത്തി​നും പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും 100 കോ​ടി രൂ​പ പി​എം ഉ​ഷ പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. PAIR പ​ദ്ധ​തി​യി​ൽ 12 കോ​ടി രൂ​പ ഗ​വേ​ഷ​ണത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. BIRAC 2.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

വി​ദേ​ശ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റാ​ങ്കിം​ഗാ​ണ് പ്ര​ശ്നം. നി​ല​വി​ൽ ബി ​ഗ്രേ​ഡാ​ണു​ള്ള​ത്. അ​ത് എ ​ഗ്രേ​ഡാ​യി ഉ​യ​ർ​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. റി​സേ​ർ​ച്ചി​നു​ള്ള ലാ​ബ് അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന് മേ​രു പ​ദ്ധ​തി വ​ഴി 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ, 650 റി​സ​ർ​ച്ച് സ്കോ​ളേ​ഴ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലു​ണ്ട്. കോ​ള​ജി​ൽ റി​സ​ർ​ച്ച് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​സം 10000 രൂ​പ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റി​സ​ർ​ച്ച് ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​സം 20000 രൂ​പ​യും ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ന​ല്കി വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് ന​ല്കു​ന്ന ഏ​ക സ​ർ​വ​ക​ലാ​ശാ​ല​യും ക​ണ്ണൂ​രാ​ണ്. താ​വ​ക്ക​ര കാ​ന്പ​സി​ൽ വ​ലി​യൊ​രു റി​സ​ർ​ച്ച് സെ​ന്‍റ​ർ കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ര​ത്തോ​ടെ കി​ഫ്ബി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാം (FYUGP)

കേ​ര​ള​ത്തി​ലെ മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​പ്പോ​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും കാ​ന്പ​സു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വേ​ഷ​ണ​ത്തി​നും തൊ​ഴി​ൽ നൈ​പു​ണ്യ​ത്തി​നും കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പ​ഠി​ച്ച് ജോ​ലി നേ​ടു​ക​യെ​ന്ന​താ​ണ് നാ​ലു​വ​ർ​ഷം ഡി​ഗ്രി കോ​ഴ്സു കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​ത്. ജോ​ലി, റി​സേ​ർ​ച്ച്, സം​രം​ഭ​ക​ത്വം​എ​ന്നീ മൂ​ന്നു കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് കോ​ഴ്സി​ൽ പ്രാ​ധാ​ന്യം ന​ല്കു​ന്ന​ത്.

പഞ്ചവത്സര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോഗ്രാ​മു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ൽ 2024 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഫൈ​വ് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ (FYIMP) ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ല​സ് ടു ​ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​കോ​ഴ്‌​സു​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്‌​സു​ക​ളു​ടെ പ്ര​ത്യേ​ക​ത​യെ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നാം വ​ർ​ഷ​ത്തി​ലോ നാ​ലാം വ​ർ​ഷ​ത്തി​ലോ കോ​ഴ്സ് നി​ർ​ത്തി പോ​കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ്. മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ബി​രു​ദം ല​ഭി​ക്കും. നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ബി​രു​ദം ഓ​ണേ​ഴ്‌​സ് വി​ത്ത് റി​സ​ർ​ച്ച് ല​ഭി​ക്കും. അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് മാ​സ്റ്റേ​ഴ്സ് ബി​രു​ദം ല​ഭി​ക്കു​ന്ന​ത്.

സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ്

കോ​ള​ജി​ൽ പോ​കാ​ൻ പ​റ്റാ​തെ പ​ഠി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​വും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ താ​വ​ക്ക​ര കാ​ന്പ​സി​ൽ 700 പേ​ർ നി​ല​വി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. ഏ​ത് കോ​ഴ്സു​ക​ൾ വേ​ണ​മെ​ങ്കി​ലും പ​ഠി​ക്കാ​ൻ സാ​ധി​ക്കും. പ്രാ​യ​ഭേ​ദ​മ​ന്യേ പ​ഠി​ക്കാം. അ​സാ​പി​ന്‍റെ ആ​റു​മാ​സ​ത്തെ കോ​ഴ്സു​ക​ളും ഉ​ണ്ട്. പ​ഠി​ച്ചി​റ​ങ്ങി​യാ​ൽ അ​ന്നേ​രം ത​ന്നെ ജോ​ലി ല​ഭി​ക്കും.

ക​ണ്ണൂ​രിന് നൈ​റ്റ് ലൈ​ഫ്

താ​വ​ക്ക​ര കാ​ന്പ​സ് ഒ​രു വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ർ പ​ഠി​ക്കു​ന്ന കോ​ഴ്സു​ക​ൾ​ക്ക് ഒ​പ്പ​മു​ള്ള പ​രി​ശീ​ല​നം ഈ ​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്നു. പ​ഠി​ച്ചു ക​ഴി​യു​ന്പോ​ൾ തൊ​ഴി​ൽ പെ​ട്ടെ​ന്ന് നേ​ടാ​നും സ​ഹാ​യി​ക്കു​ന്നു. കാ​ന്പ​സി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​വും താ​മ​സ​വും ഒ​രു​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കാ​ന്പ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ളും ആ​രം​ഭി​ക്കും. വ​ലി​യൊ​രു ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. കൂ​ടാ​തെ, രാ​ത്രി​കാ​ല കാ​യി​ക വി​നോ​ദ​ങ്ങ​ൾ ആ​രം​ഭി​ക്കും.

Tags : Kannur University nattuvishesham local news

Recent News

Corehub Up