കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം എഴുത്തുകാരന് ഇ.പി. രാജഗോപാലന്‍ നിര്‍വഹിക്കുന്നു.
ഷൈബിൻ ജോസഫ്
കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വര്‍ണാഭമായ തുടക്കം. സ്റ്റേജിതരമത്സരങ്ങളുടെ ആദ്യദിനം 34 പോയന്റുമായി വിളയങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) ആണ് ഒന്നാംസ്ഥാനത്ത്. 32 പോയന്റോടെ തലശേരി ബ്രണ്ണന്‍ കോളജ് ആണ് രണ്ടാംസ്ഥാനത്ത്.
28 പോയന്റുമായി കണ്ണൂര്‍ എസ്എന്‍ കോളജാണ് മൂന്നാംസ്ഥാനത്ത്. വിദ്യാനഗര്‍ ചാല കാസര്‍ഗോഡ് കാമ്പസ് (26), കാസര്‍ഗോഡ് ഗവ.കോളജ് (24) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. സ്റ്റേജിതര മത്സരങ്ങള്‍ ഇന്നു സമാപിക്കും. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ആക്രിലിക് പെയിന്റിംഗ്, കൊളാഷ്, പോസ്റ്റര്‍ രചന, ചാര്‍ക്കോള്‍, എംബ്രോയ്ഡറി, രംഗോലി, ഡിബേറ്റ്, സിനിമാനിരൂപണം, ഫോട്ടോഗ്രഫി, കമ്പ്യൂട്ടര്‍ ഡിസൈനിംഗ്, കാവ്യകേളി, അക്ഷരശ്ലോകം, കവിതാലാപനം, പ്രസംഗം എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍.
എഴുത്തുകാരന് ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് നന്ദജ് ബാബു അധ്യക്ഷതവഹിച്ചു.
ശില്പി ഉണ്ണി കാനായി മുഖ്യാതിഥിയായിരുന്നു. സിന്‍ഡിക്കേറ്റ് മെംബര്‍ ഡോ.എ.അശോകന്, യൂണിവേഴ്സിറ്റി ഡീന്‍ ഡോ.കെ.വി.സുജിത്, പ്രിന്‍സിപ്പല്‍ ഡോ.കെ.ദിനേശ്, സംഘാടകസമിതി കണ്‍വീനര്‍ കെ.പ്രണവ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.കെ.മോഹനന്, എം.ദില്‍ജിത്, അല്‍ന വിനോദ്, കെ.ആദിശ, പി.കെ.ശ്രീരാഗ് എന്നിവര്‍ പ്രസംഗിച്ചു. യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന് സ്വാഗതവും ജില്ലാ എക്സിക്യുട്ടീവ് എം.ടി.പി.ഫിദ നന്ദിയും പറഞ്ഞു.
Tags : Kalatsavam nattuvishesham local news