x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ല്‍ ഇ​ന്ന് തു​ട​ക്കം


Published: February 4, 2026 12:59 AM IST | Updated: February 4, 2026 12:59 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ തു​ട​ക്ക​മാ​കും. ഇ​ന്നും നാ​ളെ​യും സ്‌​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും ആ​റു മു​ത​ല്‍ എ​ട്ടു​വ​രെ തീ​യ​തി​ക​ളി​ൽ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. അ​ഞ്ചു​ദി​വ​സ​ത്തെ ക​ലോ​ത്സ​വ​ത്തി​ല്‍ 141 ഇ​ന​ങ്ങ​ളി​ലാ​യി 3590 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ മാ​റ്റു​ര​യ്ക്കും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ​യും വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ​യും 99 കോ​ള​ജു​ക​ളി​ല്‍​നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​നെ​ത്തു​ക. 11 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം.

പൂ​ര​ക്ക​ളി മ​ത്സ​രം പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ലും തെ​രു​വു​നാ​ട​ക​മ​ത്സ​സ​രം ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലും ന​ട​ക്കും. സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​എ​ഴു​ത്തു​കാ​ര​ന്‍ ഇ.​പി. രാ​ജ​ഗോ​പാ​ല​ന്‍ നി​ര്‍​വ​ഹി​ക്കും. ശി​ല്പി ഉ​ണ്ണി കാ​നാ​യി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​സം​ഗം, ക​വി​താ​ലാ​പ​നം, ക​വി​ത, ചെ​റു​ക​ഥ, പ്ര​ബ​ന്ധ​ര​ച​ന, തി​ര​ക്ക​ഥാ​ര​ച​ന, കാ​ര്‍​ട്ടൂ​ണ്‍, പൂ​ക്ക​ളം, ക്ലേ ​മോ​ഡ​ലിം​ഗ്, കാ​രി​ക്കേ​ച്ച​ര്‍, ഓ​യി​ല്‍ പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യാ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ള്‍.

സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ആ​റി​ന് ഉ​ച്ച​യ്ക്കു ര​ണ്ടി​ന് മ​ന്ത്രി ഒ. ​ആ​ര്‍.​കേ​ളു നി​ര്‍​ഹി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍, വി​ജേ​ഷ് പാ​ണ​ത്തൂ​ര്‍ സം​വി​ധാ​നം ചെ​യ്ത പ്ര​ക​മ്പ​നം സി​നി​മ​യു​ടെ അ​ഭി​നേ​താ​ക്ക​ള്‍, അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​നും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നു​മാ​യ വി.​വി. ര​മേ​ശ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പ്ര​ണ​വ്, സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റം​ഗം ഡോ. ​എ. അ​ശോ​ക​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി. ദി​നേ​ശ്, എ. ​മോ​ഹ​ന​ന്‍, എം. ​ദി​ല്‍​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

വി​ളം​ബ​ര ജാ​ഥ ന​ട​ത്തി

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. പു​തി​യ​കോ​ട്ട​യി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​എ. അ​ശോ​ക​ൻ, വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഡീ​ൻ ഡോ. ​കെ.​വി. സു​ജി​ത്ത്, നെ​ഹ്റു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ദി​നേ​ശ്, സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ന​ന്ദ​ജ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​വി​ത കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ദി​ൽ​ജി​ത്ത്, ജോ. ​സെ​ക്ര​ട്ട​റി കെ. ​ആ​ദി​ഷ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ കെ. ​പ്ര​ണ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Kannur University nattuvishesham local news

Recent News

Corehub Up