x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ടൂ​രി​ൽ ക​ർ​ക്ക​ട​ക ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: July 30, 2026 01:44 AM IST | Updated: July 30, 2026 01:44 AM IST

ഇ​ല വി​ഭ​വ​മേ​ള മ​ത്സ​ര​ത്തി​ൽനി​ന്ന്.

വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ക്ക​ട​ക ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ ഇ​ല വി​ഭ​വ​മേ​ള മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. 46 വി​ഭ​വ​ങ്ങ​ളി​ൽനി​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ ഒ​ന്നും ര​ണ്ടു മൂ​ന്നും സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്തി. കു​ടും​ബ​ശ്രീ സി​ഡി​എ​സ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

പ​ത്തി​ല - ഇ​രു​പ​ത്തി​നാ​ല് ഇ​ല ഉ​പ്പേ​രി​ക​ൾ, വാ​ഴ​യി​ല ഹ​ൽ​വ, മു​രി​ങ്ങ​യി​ല ച​മ്മ​ന്തി - അ​ട, ചീ​ര​യി​ല സ​മൂ​സ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത്. ക​ർ​ക്ക​ട​ക ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷം​സു​ദീ​ൻ നി​ർ​വ​ഹി​ക്കും. ആ​ദ്യ​ദി​ന​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എം. ​അ​ൻ​ഷി​ത നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Vandoor

Recent News

Corehub Up