x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ധ​ന നി​രോ​ധ​ന കാ​മ്പ​യി​നു​മാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം


Published: February 2, 2026 02:15 AM IST | Updated: February 2, 2026 02:15 AM IST

സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ര​ള നി​യ​മ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ശി​പാ​ർ​ശ​ക​ൾ​ക്കെ​തി​രേ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത

ത​ല​ശേ​രി: സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ര​ള നി​യ​മ​പ​രി ഷ്ക​ര​ണ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ശി​പാ​ർ​ശ​ക​ൾ​ക്കെ​തി​രേ സ്ത്രീ​ധ​ന നി​രോ​ധ​ന കാ​മ്പ​യി​നു മാ​യി കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ഏ​തൊ​രു നീ​ക്ക​വും സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും സാ​മൂ​ഹി​ക നീ​തി​ക്ക് ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കെ​സി​വൈ​എം നേ​തൃ​ത്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന 19 ഫൊ​റോ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്ത്രീ​ധ​ന​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും പ്ര​തി​ഷേ​ധ സ​ദ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം മ​ണി​ക്ക​ട​വ് ഫൊ​റോ​ന​യി​ൽ കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര നി​ർ​വ​ഹി​ച്ചു.

സ്ത്രീ​ധ​നം എ​ന്ന​ത് സ​മൂ​ഹ​ത്തി​ൽ ഇ​ന്നും ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക പ്ര​ശ്ന​മാ​യി തു​ട​രു​ക​യാ​ണെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കെ​സി​വൈ​എം ആ​വ​ശ്യ​പ്പെ​ട്ടു. സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യ​മി​ല്ലാ​ത്ത സ​മൂ​ഹം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു​വ​ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും സാ​മൂ​ഹി​ക നീ​തി​ക്കാ​യി കെ​സി​വൈ​എം പോ​രാ​ട്ടം തു​ട​രു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ൽ പേ​ഴും​കാ​ട്ടി​ൽ, ട്ര​ഷ​റ​ർ ബി​ബി​ൻ പീ​ടി​യേ​ക്ക​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സ്ന എ​സ്എ​ച്ച്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഖി​ൽ നെ​ല്ലി​ക്ക​ൽ, ശ്രേ​യ ശ്രു​തി​നി​ല​യം, സെ​ക്ര​ട്ട​റി​മാ​രാ​യ സോ​ന ച​വ​ണി​യാ​ങ്ക​ൽ, സാ​ൻ​ജോ​സ് ക​ള​രി​മു​റി​യി​ൽ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ഡ്വി​ൻ തെ​ക്കേ​മു​റി, അ​ഞ്ജ​ലി വ​രി​ക്കാ​നി​യ്ക്ക​ൽ, അ​പ​ർ​ണ സോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : KCYM which i nattuvishesham local news

Recent News

Corehub Up