x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​യി: മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ


Published: August 16, 2026 07:24 AM IST | Updated: August 16, 2026 07:24 AM IST

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യ​ല്ല ലോ​ക​ത്തി​ലെ വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​മാ​യാ​ണെ​ന്ന് റ​വ​ന്യു മ​ന്ത്രി എ. ​പി. അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.​കേ​ര​ള മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ചി​ന്താ​വ​ള​പ്പ് മെ​ജ​സ്റ്റി​ക് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് സ​ർ​ക്കാ​രി​ന് ഒ​പ്പം സ്വ​കാ​ര്യ മേ​ഖ​ല​യും വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

ഇ​തൊ​ക്കെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. മി​ഷ​ണ​റി​മാ​രു​ടെ കാ​ല​ത്ത് ത​ന്നെ ആ​രോ​ഗ്യ രം​ഗ​ത്ത് പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ട്. 1957 മു​ത​ൽ മാ​റി മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ൾ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചി​ട്ടു​ണ്ട്. അ​ത് നി​ല​നി​ർ​ത്തി കൊ​ണ്ടു​പോ​കാ​ൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ഓ​രോ സം​ഘ​ട​ന​ക​ൾ​ക്കും അ​തി​ന്‍റേ​താ​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​എം​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി.​എം. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. മെ​ഡി​ക്ക​ൽ എ​ക്സ്പോ ഫൈ​സ​ൽ ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വ​നീ​ർ പ്ര​കാ​ശ​നം കെ. ​ജ​യ​ന്ത് എം​എ​ൽ​എ, കെ​എം​ഡി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ൻ ആ​ന്‍റ​ണി​യ്ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​തി​നി​ധി സ​മ്മേ​ള​നം വ്യാ​പാ​രി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​എ​സ്. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ദി​നേ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. മു​ൻ എം​എ​ൽ​എ വി.​കെ.​സി. മ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags : nattu vishesham Kerala's health sector compared

Recent News

Corehub Up