x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം​വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു സം​ഘ​ട​ന


Published: June 21, 2026 01:09 AM IST | Updated: June 21, 2026 01:09 AM IST

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ഖാ​ദി തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​വോ​ദ​യ സം​ഘം സ്റ്റാ​ഫ് ആ​ൻ​ഡ് ഖാ​ദി ആ​ർ​ട്ടി​സാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ട്ടു മാ​സ​മാ​യി കു​ടി​ശി​ക​യാ​യ മി​നി​മം വേ​ത​നം, നാ​ലു വ​ർ​ഷ​മാ​യി കു​ടി​ശി​ക നി​ൽ​ക്കു​ന്ന ഉ​ത്പാ​ദ​ന പ്രോ​ത്സാ​ഹ​ന വേ​ത​നം എ​ന്നി​വ ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ജോ​ലി ചെ​യ്യാ​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ൾ മു​ട​ങ്ങാ​തെ വി​ത​ര​ണം ചെ​യ്യു​ക, ചെ​യ്ത ജോ​ലി​ക്കു​ള്ള വേ​ത​നം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ന​ല്കി വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഉ​ട​ൻ ന​ല്കു​ക, ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളു​ടെ റി​ബേ​റ്റ് കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ.

സ​ർ​വോ​ദ​യ സം​ഘം സ്റ്റാ​ഫ് ആ​ൻ​ഡ് ഖാ​ദി ആ​ർ​ട്ടി​സാ​ൻ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ച​ന്ദ്ര​ൻ, ടി.​വി. പ്ര​മീ​ള, പി. ​വി​ദ്യ, കെ. ​സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : minimum wage Nattuvishesham Distric News

Recent News

Corehub Up