ഗൂഡല്ലൂര്‍: കാട്ടാനയുടെ മുമ്പില്‍പ്പെട്ട ജുമാ മസ്ജിദ് ഖത്വീബ് കണിയംവയല് ഹാഫിള് നൗഫല്‍ നിസാമി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നു മോസ്ക്കിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. ആനയെ കണ്ടയുടന്‍ ബൈക്ക് മറ്റൊരു ദിശയിലേക്ക് ഓടിച്ചുകയറ്റിയതാണ് രക്ഷയായത്. ഇതിനിടെ നിസാര പരിക്കേറ്റു.
ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറയ്ക്കടുത്ത പ്രദേശമാണ് കണിയംവയല്. കഴിഞ്ഞദിവസം രാത്രിയും സമാനസംഭവം നടന്നു. ബൈക്ക് യാത്രികന് ആനയുടെ മുമ്പില്‍പ്പെട്ടു. ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കണിയംവയല്, പാടന്തറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.
ഒറ്റയാനാണ് ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി ഇറങ്ങുന്നത്. രാത്രി ആളുകള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പകല്‍ വനാതിര്‍ത്തിയില്‍ തങ്ങുന്ന ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കണിയംവയല് നിവാസികള്‍ പറഞ്ഞു.
Tags : Nattuvishesham Districtnews