x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎച്ച്ആർഎ ഹൈ​ജീ​ന്‍ സ്‌​ക്വാ​ഡി​നെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: July 30, 2026 01:48 AM IST | Updated: July 30, 2026 01:48 AM IST

മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ​ക​മ്മി​റ്റി ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ആ​രം​ഭി​ച്ച ഹൈ​ജീ​ന്‍ മോ​ണി​റ്റ​റിം​ഗ് സ്‌​ക്വാ​ഡി​നെ അ​നു​മോ​ദി​ച്ചു.

ച​ട​ങ്ങ് മേ​യ​ര്‍ വി. ​കെ. മി​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. ഹ​രി​ഹ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖ്, ട്ര​ഷ​റ​ര്‍ സി. ​ബി​ജു​ലാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ​എ​ച്ച്ആ​ര്‍​എ സു​ര​ക്ഷാപ​ദ്ധ​തി തു​ക​യാ​യ 10 ല​ക്ഷം രൂ​പ, പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​യാ​ളു​ടെ നോ​മി​നി​ക്ക് മേ​യ​ര്‍ കൈ​മാ​റി. അ​സി​സ്റ്റ​ന്‍റ് ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ര്‍ ജോ​സ് ലോ​റ​ന്‍​സ് ഹൈ​ജീ​ന്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ടി. റ​ഹിം, സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് മൂ​സ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജെ. മ​നോ​ഹ​ര​ന്‍, സി.​കെ. അ​നി​ല്‍ തു​ട​ങ്ങി​യ​ര്‍ സം​സാ​രി​ച്ചു.

Tags : Hygiene Squad NattuVishasham DistrictNews

Recent News

Corehub Up