x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ക​രി​നി​ഴ​ലാ​യി സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ

സ​ന്ദീ​പ് സ​ലിം
Published: November 27, 2026 01:24 AM IST | Updated: November 27, 2026 01:30 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: സ്ത്രീ​ധ​നം എ​ന്ന സാ​മൂ​ഹി​ക വി​പ​ത്ത് കേ​ര​ള​ത്തി​ന്‍റെ സാ​ക്ഷ​ര​ത​യ്ക്കും പു​രോ​ഗ​മ​ന ചി​ന്ത​ക​ൾ​ക്കും മു​ന്നി​ൽ ഇ​ന്നും വ​ലി​യ ചോ​ദ്യ​ചി​ഹ്ന​മാ​യി തു​ട​രു​ക​യാ​ണ്. വി​വാ​ഹം എ​ന്ന സാ​മൂ​ഹി​ക ഉ​ട​മ്പ​ടി​യെ പ​ണ​ത്തി​ന്‍റെ​യും സ്വ​ർ​ണ​ത്തി​ന്‍റെ​യും സ്വ​ത്തി​ന്‍റെ​യും കൈ​മാ​റ്റ​മാ​യി ചു​രു​ക്കു​ന്ന പ്ര​വ​ണ​ത സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​മ്പോ​ൾ, കൊ​ല്ലം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ളും ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളും ഈ ​സാ​മൂ​ഹി​ക തി​ന്മ​യു​ടെ ഭീ​ക​ര​മു​ഖം വെ​ളി​പ്പെ​ടു​ത്തു​ന്നു.     സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച ര​ണ്ട് കൊ​ല​പാ​ത​ക-​ആ​ത്മ​ഹ​ത്യാ കേ​സു​ക​ളും പ്ര​വാ​സ​ലോ​ക​ത്തെ മ​ര​ണ​ങ്ങ​ളും പു​തി​യ പീ​ഡ​ന പ​രാ​തി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മ്പോ​ഴും ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​മ്പോ​ഴും അ​ടു​ക്ക​ള​ത്ത​ള​ങ്ങ​ളി​ലും കി​ട​പ്പു​മു​റി​ക​ളി​ലും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ക്രൂ​ര​ത​ക​ൾ​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ലെ​ന്നാ​ണ് പൊലിസ്, വ​നി​താ ക​മ്മിഷ​ൻ, ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ എ​ന്നി​വ​യു​ടെ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.ജി​ല്ല​യി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഞ്ച​ൽ സ്വ​ദേ​ശി​നി ഉ​ത്ര​യു​ടെ മ​ര​ണം. പി​ന്നാ​ലെ 2021 ജൂ​ൺ 21ന് ​ശാ​സ്താം​കോ​ട്ട​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ വിസ്മയ എന്ന യുവതിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സംഭവവും കേ​ര​ള​ത്തി​ന്‍റെ മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​ല​ച്ചു. ഈ ​ര​ണ്ടു സം​ഭ​വ​ങ്ങ​ളും സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ, വി​വാ​ഹ​ബ​ന്ധ​ങ്ങ​ളി​ലെ സാ​മ്പ​ത്തി​ക ചൂ​ഷ​ണം, സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ നി​യ​മ​ങ്ങ​ളു​ടെ ദു​ർ​ബ​ല​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചു. എ​ന്നാ​ൽ, വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച ഈ ​മ​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റം എ​ത്ര​യോ സ്ത്രീ​ക​ൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

ഉ​ത്ര: ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​കം2020 മേ​യ് മാ​സ​ത്തി​ലാ​ണ് അ​ഞ്ച​ൽ സ്വ​ദേ​ശി​നി​യാ​യ ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് സൂ​ര​ജ് പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തി​നു​മു​മ്പും ഭ​ർ​തൃ​വീ​ട്ടി​ൽ​വെ​ച്ച് ഉ​ത്ര​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. 2020 മാ​ര്‍​ച്ച് ര​ണ്ടി​നാ​ണ് ഉ​ത്ര​യ്ക്ക് അ​ണ​ലി​യു​ടെ ക​ടി​യേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ല്‍ 56 ദി​വ​സം ചി​കി​ത്സ​യ്ക്കു ശേ​ഷ​മാ​ണ് ഉ​ത്ര ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.  അ​ന്ന് ര​ക്ഷ​പ്പെ​ട്ട ഉ​ത്ര​യ്ക്ക് ര​ണ്ടാ​മ​തും പാ​മ്പു​ക​ടി​യേ​റ്റ​തോ​ടെ​യാ​ണ് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ന്ന​ത്.വി​വാ​ഹ​സ​മ​യ​ത്ത് ല​ഭി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൈ​വ​ശം വ​യ്ക്കാ​നും ഉ​ത്ര​യു​ടെ കു​ടും​ബ​ത്തി​ൽ​നി​ന്ന് തു​ട​ർ​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​നു​മു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​ത് രാ​ജ്യ​ത്തു​ത​ന്നെ അ​പൂ​ർ​വ​മാ​യ ക്രി​മി​ന​ൽ കേ​സാ​യി മാ​റി. 2021 ഒ​ക്ടോ​ബ​ര്‍ 13ന് ​ഭ​ര്‍​ത്താ​വ് സൂ​ര​ജ് എ​സ്. കു​മാ​റി​ന് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വി​ഷം ന​ല്‍​കി​യ​

തി​നും തെ​ളി​വു ന​ശി​പ്പി​ച്ച​തി​നു​മു​ള്ള 17 വ​ര്‍​ഷ​ത്തെ ത​ട​വ് ആ​ദ്യം അ​നു​ഭ​വി​ച്ച​ശേ​ഷ​മേ ജീ​വ​പ​ര്യ​ന്തം തു​ട​ങ്ങൂ. പ്രോ​സി​ക്യൂ​ഷ​ന്‍ വ​ധ​ശി​ക്ഷ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.എ​ന്നാ​ൽ, ഉ​ത്ര​യു​ടെ കേ​സ് നി​യ​മ​പ​ര​മാ​യി സ്ത്രീ​ധ​ന​മ​ര​ണ​ക്കേ​സാ​യി​രു​ന്നി​ല്ല. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളാ​ണ് കേ​സി​ൽ പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യ​ത്. സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ചൂ​ഷ​ണ​വും അ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​വും ഈ ​കേ​സി​നെ സ്ത്രീ​ധ​ന​വി​പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ക്കി. വി​സ്മ​യ: മ​നഃ​സാ​ക്ഷി​യെ ന​ടു​ക്കി​യ മ​ര​ണംസ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നെ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്നു നി​ല​മേ​ൽ സ്വ​ദേ​ശി​നി വി​സ്മ​യ വി. ​നാ​യ​രു​ടെ മ​ര​ണം. 2021 ജൂ​ണ്‍ 21ന് ​ശാ​സ്താം​കോ​ട്ട​യി​ലെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ വി​സ്മ​യ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ന് ര​ണ്ടു ദി​വ​സം മു​ന്‍​പ്, സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി​യ കാ​റി​ന്‍റെ പേ​രി​ല്‍ കി​ര​ണ്‍ പ​ല​ത​വ​ണ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്ന് വി​സ്മ​യ ബ​ന്ധു​വി​ന് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഈ ​സ​ന്ദേ​ശ​ങ്ങ​ളും പ​രി​ക്കു​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​ണ് പി​ന്നീ​ട് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​ത്.

ബി​എ​എം​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന വി​സ്മ​യ 2020 മേ​യ് മാ​സ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കി​ര​ൺ​കു​മാ​റി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. വി​വാ​ഹ​സ​മ​യ​ത്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കാ​റും ഭൂ​മി​യും ഉ​ൾ​പ്പെ​ടെ വ​ലി​യ സാ​മ്പ​ത്തി​ക ആ​സ്തി​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യി കു​ടും​ബം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.തു​ട​ക്ക​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നു​ള്ള ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​റി​നെ​തി​രേ സ്ത്രീ​ധ​ന​മ​ര​ണ​വും ഗാ​ർ​ഹി​ക പീ​ഡ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. 2022 മേ​യ് 23-ന് ​കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി കി​ര​ൺ​കു​മാ​റി​നെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി. 2022 മേ​യ് 24ന് ​പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷ വി​ധി​ച്ചു. സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ​നി​ന്ന് ഇ​യാ​ളെ നേ​ര​ത്തേ പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ​ക്കും വി​സ്മ​യ​യു​ടെ സ​ന്ദേ​ശ​ങ്ങ​ൾ​ക്കും കേ​സി​ന്‍റെ വി​ചാ​ര​ണ​യി​ൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​യി. വി​സ്മ​യ​യു​ടെ മ​ര​ണം സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ വ​ലി​യ സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ടു. സ്ത്രീ​ധ​ന​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, പ്ര​തി​ഷേ​ധ​ങ്ങ​ൾ, നി​യ​മ​ന​ട​പ​ടി​ക​ൾ എ​ന്നി​വ ശ​ക്ത​മാ​യി. എ​ന്നാ​ൽ, ഒ​രു യു​വ​തി​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം മാ​ത്ര​മാ​ണോ സ​മൂഹം ഈ ​വി​പ​ത്തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​യേ​ണ്ട​തെ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​ണ്.വി​ദേ​ശ​ത്തെ മ​ര​ണ​ങ്ങ​ൾ2025ല്‍ ​ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു യു​വ​തി​ക​ളു​ടെ മ​ര​ണ​ങ്ങ​ള്‍ ഷാ​ര്‍​ജ​യി​ല്‍ നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് അ​തു​ല്യ​യു​ടെ മ​ര​ണ​മാ​ണ്. സ്ത്രീ​ധ​ന പീ​ഡ​ന​വും ക്രൂ​ര മ​ര്‍​ദ​ന​വും ആ​രോ​പി​ച്ച ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ 30 വ​യ​സു​കാ​രി അ​തു​ല്യ​യു​ടെ ഭ​ര്‍​ത്താ​വ് സ​തീ​ഷ് ശ​ങ്ക​റി​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​കം, സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത, സ്ത്രീ​ധ​ന പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. വി​വാ​ഹ​ത്തി​ല്‍ ല​ഭി​ച്ച സ്ത്രീ​ധ​ന​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന് തൃ​പ്തി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മാ​താ​വ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞു. മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ ഷാ​ര്‍​ജ​യി​ല്‍ യു​വ​തി​യും ഒ​രു വ​യ​സു​ള്ള മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 2025 ജൂ​ലൈ എട്ടിനാ​ണ് വി​പ​ഞ്ചി​ക​യെ​യും (33), ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ വൈ​ഭ​വി​യെ​യും ഷാ​ർ​ജ​യി​ലെ ഫ്ലാ​റ്റി​ൽ ഒ​രേ ക​യ​റി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം വി​പ​ഞ്ചി​ക ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ച്ച്ആ​ർ മാ​നേ​ജ​രാ​യി​രു​ന്നു വി​പ​ഞ്ചി​ക.

മാ​താ​വ് ശൈ​ല​ജ​യു​ടെ പ​രാ​തി​യി​ല്‍ കു​ണ്ട​റ പൊ​ലിസ് ഭ​ര്‍​ത്താ​വി​നും ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കു​മെ​തി​രെ സ്ത്രീ​ധ​ന പീ​ഡ​നം, ഗാ​ർ​ഹി​ക പീ​ഡ​നം എ​ന്നി​വ ആ​രോ​പി​ച്ചാ​ണ് വി​പ​ഞ്ചി​ക ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​വ​ർ‌ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ന്നെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും വി​വാ​ഹ​മോ​ച​ന​ത്തി​നു സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യും വി​ശ​ദ​മാ​ക്കു​ന്ന ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വി​പ​ഞ്ചി​ക​യു​ടെ ഫെ​യ്സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് നി​ധീ​ഷ് ഒ​ന്നാം പ്ര​തി​യും സ​ഹോ​ദ​രി നീ​തു ര​ണ്ടാം പ്ര​തി​യും പി​താ​വ് മോ​ഹ​ന​ൻ മൂ​ന്നാം പ്ര​തി​യു​മാ​ണ്. ഇ​വ​ർ​ക്കെ​തി​രെ സ്ത്രീ​ധ​ന​പീ​ഡ​നം, ഗാ​ർ​ഹി​ക​പീ​ഡ​നം, ആ​ത്മ​ഹ​ത്യ​ാപ്രേ​ര​ണ എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.  

ഔ​​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്
ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് 2021 മു​ത​ൽ 2026 വ​രെ കൊ​ല്ലം റൂ​റ​ൽ പൊ​ലി​സ് പ​രി​ധി​യി​ൽ സ്ത്രീ​ധ​ന​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കേ​സ് മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​തേ കാ​ല​യ​ള​വി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ ക്രൂ​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളാ​ണ് ഓ​രോ വ​ർ​ഷ​വും ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, ഭ​ർ​ത്താ​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ക്രൂ​ര​ത എ​ന്ന കു​റ്റ​വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ കേ​സു​ക​ളും സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സു​ക​ള​ല്ല എ​ന്ന​താ​ണ്. അ​തു​പോ​ലെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള എ​ല്ലാ പീ​ഡ​ന​ങ്ങ​ളും ഈ ​വി​ഭാ​ഗ​ത്തി​ൽ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട​ണ​മെ​ന്നു​മി​ല്ല. അ​തി​നാ​ൽ ഈ ​ക​ണ​ക്കു​ക​ൾ സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം എ​ന്ന നി​ല​യി​ൽ വ്യാ​ഖ്യാ​നി​ക്കാ​നാ​വി​ല്ല. എ​ങ്കി​ലും വി​വാ​ഹ​ബ​ന്ധ​ത്തി​നു​ള്ളി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ വ്യാ​പ്തി വ്യ​ക്ത​മാ​ക്കു​ന്ന സൂ​ച​ക​മാ​ണി​ത്.

വ​നി​താ ക​മ്മിഷ​നി​ലെ പ​രാ​തി​ക​ൾ: ജി​ല്ല​യ്ക്ക് ആ​ശ​ങ്കാ​ജ​ന​ക​മാ​യ സ്ഥാ​നംസ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ൻ കേ​ര​ള വ​നി​താ ക​മ്മിഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. കേ​ര​ള സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്‍റെ ഇ​ക്ക​ണോ​മി​ക് റി​വ്യൂ 2025 റി​പ്പോ​ർ​ട്ടി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2011 മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ കൊ​ല്ലം ജി​ല്ല​യി​ൽ​നി​ന്ന് വ​നി​താ ക​മ്മിഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ എ​ണ്ണം നോ​ക്കു​ന്പോ​ഴാ​ണ് സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന്‍റെ വ്യാ​പ്തി ന​മു​ക്കു മ​ന​സി​ലാ​വു​ക. സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​ക​ൾ - 176. ഭ​ർ​ത്താ​വി​ൽ​നി​ന്നു​ള്ള ഉ​പ​ദ്ര​വ പ​രാ​തി​ക​ൾ- 231.സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ പ​രാ​തി​ക​ൾ- 1,220.സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തി​നു തൊ​ട്ടു​പി​ന്നി​ൽ കൊ​ല്ല​മാ​ണ്. ഈ ​ക​ണ​ക്കു​ക​ൾ 2011 മു​ത​ൽ 2025 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​തെ​ന്നു​കൂ​ടി​യോ​ർ​ക്ക​ണം. ജി​ല്ല​യി​ൽ സ്ത്രീ​ധ​ന പീ​ഡ​നം ഗൗ​ര​വ​മാ​യ സാ​മൂ​ഹി​ക പ്ര​ശ്ന​മാ​യി തു​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. നി​യ​മ​ങ്ങ​ളു​ണ്ടാ​യി​ട്ടും പീ​ഡ​ന​ങ്ങ​ൾ തു​ട​രു​ന്ന​തെ​ന്തു​കൊ​ണ്ട്..?1961ലെ ​സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​വും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 498 എ, 304 ​ബി വ​കു​പ്പു​ക​ളും സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ൾ​ക്കും സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​സം​ര​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. 2024 ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലും സ്ത്രീ​ധ​ന മ​ര​ണ​ത്തി​നും ഭ​ർ​ത്താ​വി​ന്‍റെ​യോ ബ​ന്ധു​ക്ക​ളു​ടെ​യോ ക്രൂ​ര​ത​യ്ക്കു​മെ​തി​രേ വ്യ​വ​സ്ഥ​ക​ളു​ണ്ട്.എ​ന്നാ​ൽ, നി​യ​മം നി​ല​വി​ലു​ണ്ടെ​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്നി​ല്ല.

വി​വാ​ഹാ​ലോ​ച​ന​യു​ടെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ സ്വ​ർ​ണം, പ​ണം, വാ​ഹ​നം, ഭൂ​മി തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​വ​ണ​ത പ​ല കു​ടും​ബ​ങ്ങ​ളി​ലും തു​ട​രു​ക​യാ​ണ്. വി​വാ​ഹ​ശേ​ഷം കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക, സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് സ്വ​ത്ത് കൊ​ണ്ടു​വ​രാ​ൻ നി​ർ​ബ​ന്ധി​ക്കു​ക, സാ​മ്പ​ത്തി​ക​മാ​യി അ​പ​മാ​നി​ക്കു​ക, ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, ബ​ന്ധു​ക്ക​ളി​ൽ​നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ക തു​ട​ങ്ങി​യ​വ​യും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ണെ​ങ്കി​ലും പ​ല ഇ​ര​ക​ളും പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​താ​ണ് കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ള​മാ​കു​ന്ന​ത്. വി​വാ​ഹ മോ​ച​ന​ത്തെ​ക്കു​റി​ച്ചു​ള്ള ഭ​യം, സാ​മ്പ​ത്തി​ക ആ​ശ്രി​ത​ത്വം, സാ​മൂ​ഹി​ക സ​മ്മ​ർ​ദം എ​ന്നി​വ കാ​ര​ണം സ്ത്രീ​ക​ൾ പീ​ഡ​ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യാ​ൻ ത​യാ​റാ​കു​ന്നി​ല്ല. പ​രാ​തി​പ്പെ​ട്ടാ​ൽ പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്ന ഭ​യ​വും അ​വ​രെ നി​ശ​ബ്ദ​രാ​ക്കു​ന്നു. കു​ടും​ബ​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തെ​യോ കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​യോ ഓ​ർ​ത്ത് പ​ല സ്ത്രീ​ക​ളും പീ​ഡ​ന​ങ്ങ​ൾ സ​ഹി​ക്കു​ന്നു.

വി​സ്മ​യ കേ​സി​ന് ശേ​ഷം പൊലിസ് സം​വി​ധാ​ന​ങ്ങ​ളി​ൽ ‘അ​പ​രാ​ജി​ത' പോ​ലു​ള്ള ഓ​ൺ​ലൈ​ൻ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ങ്ങ​ളും, വ​നി​താ ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്ന നി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കേ​സു​ക​ളു​ടെ വി​ചാ​ര​ണ നീ​ണ്ടു​പോ​കു​ന്ന​തും, സാ​ക്ഷി​ക​ൾ കൂ​റു​മാ​റു​ന്ന​തും പ​ല​പ്പോ​ഴും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും അ​നി​വാ​ര്യം സ്ത്രീ​ധ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം പൊ​ലിസി​ന്‍റെ​യോ കോ​ട​തി​യു​ടെ​യോ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല. കു​ടും​ബ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, മ​ത-​സാ​മു​ദാ​യി​ക നേ​തൃ​ത്വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്.സ്ത്രീ​ധ​നം സാ​മൂ​ഹി​ക​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ട​ണംവി​വാ​ഹ​സ​മ​യ​ത്ത് സ്ത്രീ​ധ​നം വാ​ങ്ങു​ക​യും ന​ൽ​കു​ക​യും ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ളെ സാ​മൂ​ഹി​ക​മാ​യി ചോ​ദ്യം ചെ​യ്യ​ണം. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പീ​ഡ​ന​ങ്ങ​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്ക് അ​ടി​യ​ന്ത​ര നി​യ​മ​സ​ഹാ​യ​വും കൗ​ൺ​സ​ലിം​ഗും സു​ര​ക്ഷി​ത താ​മ​സ​സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്ക​ണം. സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​ക​ളി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മം 1961 നി​ല​വി​ലു​ണ്ടെ​ങ്കി​ലും, ‘സ​മ്മാ​ന​ങ്ങ​ൾ' എ​ന്ന പേ​രി​ൽ വി​വാ​ഹ​സ​മ​യ​ത്ത് വ​ൻ​തോ​തി​ൽ സ്വ​ർ​ണ​വും പ​ണ​വും കൈ​മാ​റു​ന്ന രീ​തി ഇ​ന്നും സ​മൂ​ഹ​ത്തി​ൽ തു​ട​രു​ക​യാ​ണ്. വി​വാ​ഹ ക​മ്പോ​ള​ത്തി​ലെ ഈ ​ദു​രാ​ചാ​രം അ​വ​സാ​നി​പ്പി​ക്കാ​തെ സ്ത്രീ​ധ​ന മ​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​നാ​വി​ല്ലെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മ​നഃ​ശാ​സ്ത്ര​ജ്ഞ​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​തു​ണ്ട്.

വ​നി​താ ഹെ​ൽ​പ്‌​ലൈ​ൻ 181, അ​ടി​യ​ന്ത​ര സ​ഹാ​യ ന​മ്പ​ർ 112, പൊ​ലിസ് വ​നി​താ സെ​ൽ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്ക​ണം. സ്ത്രീ​ധ​ന​മു​ക്ത വി​വാ​ഹ​ങ്ങ​ൾ ഒ​രു സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ക​ണം.സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​വ​ണം വി​സ്മ​യ​യു​ടെ​യും ഉ​ത്ര​യു​ടെ​യും മ​ര​ണ​ങ്ങ​ൾ ജി​ല്ല​യു​ടെ സാ​മൂ​ഹി​ക ച​രി​ത്ര​ത്തി​ൽ മാ​യാ​ത്ത മു​റി​വു​ക​ളാ​ണ്. അ​വ​രു​ടെ മ​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ച​ർ​ച്ച​ക​ളും ഉ​ണ്ടാ​യെ​ങ്കി​ലും സ്ത്രീ​ധ​ന​മെ​ന്ന സാ​മൂ​ഹി​ക വി​പ​ത്ത് പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും സ്വ​പ്ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ത്വ​ത്തി​നും ന​ൽ​കേ​ണ്ട വി​ല സ്വ​ർ​ണ​ത്തി​ന്‍റെ തൂ​ക്ക​ത്തി​ലോ പ​ണ​ത്തി​ന്‍റെ ക​ണ​ക്കി​ലോ അ​ള​ക്കാ​നാ​വി​ല്ല. വി​വാ​ഹം ഒ​രു സ്ത്രീ​യു​ടെ ജീ​വി​ത​ത്തെ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട ബ​ന്ധ​മാ​ണ് വി​വാ​ഹം. അ​ല്ലാ​തെ അ​വ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ സ​മ്പ​ത്ത് കൈ​ക്ക​ലാ​ക്കാ​നു​ള്ള മാ​ർ​ഗ​മ​ല്ല. ജി​ല്ല​യി​ലെ ക​ണ​ക്കു​ക​ൾ വി​ര​ൽ ചൂ​ണ്ടു​ന്ന​ത് നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്ക​പ്പു​റം സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രേ​ണ്ട​തി​ന്‍റെ അ​നി​വാ​ര്യ​ത​യി​ലേ​ക്കാ​ണ്. 

പെ​ൺ​കു​ട്ടി​ക​ളെ സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക, സ്ത്രീ​ധ​നം ചോ​ദി​ക്കു​ന്ന വി​വാ​ഹ​ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​വു​ക, പീ​ഡ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് കു​ടും​ബ​ത്തി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ മാ​ത്ര​മേ ജി​ല്ല​യി​ലെ ഈ ​ക​റു​ത്ത അ​ധ്യാ​യ​ത്തി​ന് അ​ന്ത്യം കു​റി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.​സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​രു പെ​ൺ​കു​ട്ടി​ക്കും ജീ​വി​തം ന​ഷ്ട​പ്പെ​ട​രു​ത്. ഒ​രു കു​ടും​ബ​ത്തി​നും മ​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഭ​യ​ന്ന് ജീ​വി​ക്കേ​ണ്ടി​വ​ര​രു​ത്. സ്ത്രീ​ധ​നം വാ​ങ്ങാ​ത്ത വി​വാ​ഹം അ​പൂ​ർ​വ​മാ​യ മാ​തൃ​ക​യ​ല്ല, മ​റി​ച്ച് സാ​ധാ​ര​ണ സാ​മൂ​ഹി​ക​രീ​തി​യാ​യി മാ​റ​ണം.

Tags : Dowry-related harassment dowry NattuVishesham DistrictNews

Recent News

Corehub Up