x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കൂ​ടെ’ പ​ദ്ധ​തി യോ​ഗം ചേ​ർ​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 02:43 AM IST | Updated: July 30, 2026 02:43 AM IST

പു​ൽ​പ്പ​ള്ളി പ​ഞ്ച​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ആ​ദി​വാ​സി നേ​താ​ക്ക​ളു​ടേ​യെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടേ​യും യോ​ഗം ചേ​ർ​ന്നു.
പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത​പ​ഠ​ന​വും കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ "കൂ​ടെ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് സീ​റ്റ് ല​ഭി​ക്കാ​ത്ത ഗോ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നം മു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റു​ക​ൾ ത​യാ​റാ​ക്കി, മു​ഖ്യ​മ​ന്ത്രി​യു​ടേ​യും പ​ട്ടി​ക വ​ർ​ഗ മ​ന്ത്രി​യു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി തു​ട​ർ​പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​ന്ന​തി​യി​ലെ ര​ക്ഷി​താ​ക്ക​ളു​ടേ​യും ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ മ​ണ്ഡ​ല​ത്തി​ലെ ഉ​ന്ന​തി​ക​ളി​ൽ പ​ഠ​നം മു​ട​ങ്ങി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ഷി ചാ​രു​വേ​ലി​ൽ, ഷി​നു ക​ച്ചി​റ​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഗി​രി​ജ കൃ​ഷ്ണ​ൻ, ജി​നി തോ​മ​സ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​തു​ൽ തോ​മ​സ്, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, രാം​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up