അനന്തു
വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷച്ചു. ടിവിപുരം മൂത്തേടത്ത്കാവ് കണ്ടത്തിൽ അനന്തു കെ. അനിലി (23) നെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി എച്ച്. റോഷ്നി ശിക്ഷിച്ചത്. വൈക്കം പൊലിസ് രജിസ്റ്റർ ചെയ്ത, കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) പരിഗണിച്ച കേസിലാണ് വിധി.
വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫാണ് കേസിന്റെ അന്വേഷണം നടത്തിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. ഏബ്രഹാം പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Tags : POCSO case POCSO Act POCSO NattuVishesham DistrictNews