x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വം: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ഊ​ന്ന​ൽ

വെബ് ഡെസ്ക്
Published: July 24, 2026 02:43 AM IST | Updated: July 24, 2026 02:43 AM IST

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​ലോ​ക​ന യോ​ഗം

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി നാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പാ​യ​ത്തോ​ട് മു​ത​ൽ കേ​ള​കം വ​രെ റോ​ഡ​രി​കി​ൽ വീ​തി കൂ​ട്ടാ​ത്ത​തും വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി. അ​മ്പാ​യ​ത്തോ​ട്–​ത​ല​പ്പു​ഴ–44-ാം മൈ​ൽ റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.

തി​രു​വ​ഞ്ചൂ​റി​ലെ മ​ണ​ത്ത​റ​യി​ൽ താ​ത്കാ​ലി​ക വോ​ള​ന്‍റി​ർ​മാ​ർ​ക്ക് പ​ക​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ക, ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക, താ​ത്കാ​ലി​ക വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കു​ക എ​ന്ന​തും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.
ടി.​എ​ൻ. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. ഹ​രി​ദാ​സ്, എ.​ഡി. ദാ​മോ​ദ​ര​ൻ നാ​യ​ർ, എ​ൻ.​പി. പ്ര​ശാ​ന്ത്, സി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​സി. ബി​ജു, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കെ. ​ഗോ​കു​ൽ, വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.

Tags : Local News Nattuvishesham Kottiyur Vaishakh Festival

Recent News

Corehub Up