x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൂ​ടു​ത​ല്‍ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: August 5, 2026 01:34 AM IST | Updated: August 5, 2026 01:34 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്നു. സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​പി. ശ്രീ​ജ​യ​ൻ പ​റ​ഞ്ഞു.

സ​മീ​പ​കാ​ല​ത്ത് ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ, ആ​ശു​പ​ത്രി സ്വ​ത്ത് ന​ശി​പ്പി​ക്ക​ൽ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​നം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി രോ​ഗി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​നാ​വ​ശ്യ​മാ​യി നി​ൽ​ക്കു​ന്ന​വ​രെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ​യും ക​ണ്ടാ​ല്‍ ഏ​തൊ​രാ​ള്‍​ക്കും പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കാ​വു​ന്ന​താ​ണ്. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ നി​ൽ​ക്കാ​വൂ. വാ​ർ​ഡു​ക​ൾ, ഇ​ട​നാ​ഴി​ക​ൾ, പ​ടി​ക്കെ​ട്ടു​ക​ൾ, പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​കൂ​ടാ​നോ രാ​ത്രി ത​ങ്ങി​നി​ൽ​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല.​സി​ഗ​ര​റ്റും മ​റ്റ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും നി​രോ​ധി​ക്കും.

പ​ര​സ്യ​നി​രോ​ധ​ന​വും വ്യാ​പാ​ര- വാ​ണി​ജ്യ നി​യ​ന്ത്ര​ണ​വും വ​രു​ത്തും. പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, വാ​ർ​ഡു​ക​ൾ, ഒ​പി ബ്ലോ​ക്കു​ക​ൾ, പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​ക​ൾ, ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​സി, ഔ​ട്ട്‌​ഡോ​ർ യൂ​ണി​റ്റു​ക​ൾ, കോ​പ്പ​ർ കേ​ബി​ളു​ക​ൾ, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കും. 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Kozhikode Medical College more security

Recent News

Corehub Up