x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ട് മു​ങ്ങുന്നു

വെബ് ഡെസ്ക്
Published: August 3, 2026 10:05 PM IST | Updated: August 3, 2026 10:05 PM IST

ക​രക​വി​ഞ്ഞൊഴു​കു​ന്ന പ​മ്പാന​ദി

രാ​മ​ങ്ക​രി: കു​ട്ട​നാ​ട്ടി​ലേ​ക്ക് കു​തി​ച്ചെ​ത്തു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന് ശ​മ​ന​മി​ല്ല. ആ​റു​ക​ളും ചെ​റു​തോ​ടു​ക​ളും കൃ​ഷി​യി​ല്ലാ​തെ കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ടു​ക​ളും ക​ര​ക​വി​ഞ്ഞ​തി​നെത്തുട​ർ​ന്ന് എ​സി റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം മു​ട്ടി​ന് മേ​ലേ വെ​ള്ളം നി​റ​ഞ്ഞു ചെ​റു​വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​യും മു​ട​ങ്ങി. ഇ​തോ​ടെ ആ​ളു​ക​ൾ​ക്ക് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന 2018ലെ ​പ്ര​ള​യ​സ​മാ​ന​മാ​യ സ്ഥി​തി. വീ​ടു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് പി​ടി​ച്ചു​നി​ൽക്കാ​ൻ ര​ക്ഷ​യി​ല്ലാ​തെ വ​ന്ന കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റിത്തു​ടങ്ങി.

എ​സി റോ​ഡി​ൽ പൂ​വം ജം​ഗ്ഷൻ മു​ത​ൽ കി​ഴ​ക്കോ​ട്ടു​ള്ള ഭാ​ഗ​മാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും കാ​റി​ലു​മു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. കൂ​ടാ​തെ നീ​രേ​റ്റു​പു​റം- കി​ട​ങ്ങ​റ, വാ​ല​ടി-​കി​ട​ങ്ങ​റ, കി​ട​ങ്ങ​റ-ക​ണ്ണാ​ടി, എ​ട​ത്വ- മാ​ന്പു​ഴ​ക്ക​രി, എ​ട​ത്വ- താ​യ​ങ്ക​രി, പു​ന്ന​ക്കു​ന്നം-പു​ളി​ങ്കു​ന്ന്, മ​ങ്കൊ​ന്പ്- കാ​വാ​ലം തു​ട​ങ്ങി​യ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി.

വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വ​രെ വെ​ള്ളം നി​റ​ഞ്ഞു ദു​രി​തം പി​ടി​മു​റു​ക്കു​ന്പോ​ഴും റി​ലീ​ഫ് ക്യാ​ന്പു​ക​ളി​ലും മ​റ്റും പോ​കാ​ൻ മ​ടി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര തു​ട​ങ്ങി.

എ​സി ക​നാ​ൽ ക​ര​ക​വി​ഞ്ഞു

എ​സി ക​നാ​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് തെ​ക്കു​വ​ശ​ത്തു​ള്ള വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി തു​ട​ങ്ങി. എ​സി റോ​ഡി​ലെ രാ​മ​ങ്ക​രി, മാ​ന്പു​ഴ​ക്ക​രി, കി​ട​ങ്ങ​റ ജം​ഗ്ഷ​നു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന ക​ട​ക​ന്പോ​ള​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ട​ങ്ങ​ളി​ൽ കടകളി ലേക്കും വെള്ളം ഇരച്ചെത്തു കയാണ്.

മ​ഴ ഇ​നി​യും ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ക​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ ശ​ക്തി തു​ട​രു​ക​യും ചെ​യ്താ​ൽ രാ​മ​ങ്ക​രി, വെ​ളി​യ​നാ​ട്, മു​ട്ടാ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ സാ​ധ​ര​ണ ജീ​വി​തം ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​കും. ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ങ്ക​രി, മു​ട്ടാ​ർ, ത​ല​വ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. അ​ന്ന് നാ​ലും അ​ഞ്ചും കു​ടു​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​യ​തെ​ങ്കി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും വീടുക​ൾ​ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചെ​ത്തു​ക​യും ചെ​യ്ത​തോ​ടെ മി​ക്ക ദു​രി​താ​ശ്വാ​സ ക്യ​ന്പു​ക​ളി​ലും അം​ഗ​സം​ഖ്യ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി​ട്ടു​ണ്ട്.

Tags : Nattuvishesham District News Kuttanad sinking

Recent News

Corehub Up