x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ള​ത്ത് അ​ട്ടി​മ​റി വി​ജ​യം പ്ര​തീ​ക്ഷി​ച്ച് മു​ന്ന​ണി​ക​ൾ


Published: May 3, 2026 10:38 PM IST | Updated: May 3, 2026 10:38 PM IST

കാ​യം​കു​ളം: വോ​ട്ടെ​ണ്ണ​ൽ ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ കാ​യം​കു​ളം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ വി​ജ​യ പ്ര​തീ​ക്ഷ​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ. ഇ​ട​ത് ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ച്ച് യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നും എം. ​ലി​ജു വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നു​മു​ള്ള വ​ലി​യ ആ​ത്മ വി​ശ്വാ​സ​ത്തി​ലാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം.

കാ​യം​കു​ളം ന​ഗ​ര​സ​ഭ, ചെ​ട്ടി​കു​ള​ങ്ങ​ര, ക​ണ്ട​ല്ലൂ​ർ, കൃ​ഷ്ണ​പു​രം, ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റം നേ​ടു​മെ​ന്നും ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഗു​ണം ചെ​യ്‌​തെ​ന്നും യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ​യും ഹാ​ട്രി​ക് വി​ജ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫ് മി​ക​ച്ച​വി​ജ​യം നേ​ടി മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്നും അ​ഡ്വ. യു. ​പ്ര​തി​ഭ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ.

യു​ഡി​എ​ഫ് ന​ട​ത്തി​യ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളെ ജ​നം ത​ള്ളു​മെ​ന്നും പ​ത്തു​വ​ർ​ഷം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​നം അം​ഗീ​ക​രി​ച്ച​താ​യും വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​മ്പി മേ​ട്ടു​ത​റ​യും തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. ക​ന്നി വോ​ട്ട​ർ​മാ​രും സാ​മു​ദാ​യി​ക വോ​ട്ടു​ക​ളും ഇ​ക്കു​റി ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.
കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ 75.85 ശ​ത​മാ​ന​ത്തി​ന്‍റെ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 6298 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും അ​ഡ്വ. യു. ​പ്ര​തി​ഭ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ഡ്വ. യു. ​പ്ര​തി​ഭ (എ​ൽ​ഡി​എ​ഫ്) -77348, അ​രി​ത ബാ​ബു (യു​ഡി​എ​ഫ്) -71050, പ്ര​ദീ​പ്‌​ലാ​ൽ (എ​ൻ​ഡി​എ) -11413 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടിം​ഗ് നി​ല.

Tags : Kayamkulam nattuvishesham local news

Recent News

Corehub Up