x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ പൈ​പ്പി​ല്‍ വീ​ണ്ടും ചോ​ര്‍​ച്ച

വെബ് ഡെസ്ക്
Published: August 3, 2026 02:34 AM IST | Updated: August 3, 2026 02:34 AM IST

അ​ന്പ​ല​മു​ക്കി​ൽ പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ലം

പേ​രൂ​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ല്‍ ര​ണ്ടു​മൂ​ന്നു​ദി​വ​സ​ത്തി​നു മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പൈ​പ്പി​ല്‍ വീ​ണ്ടും ചോ​ര്‍​ച്ച. നേ​ര​ത്തെ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ പ​രി​ഹ​രി​ച്ച ഇ​ട​ത്തു​നി​ന്നും 50 മീ​റ്റ​ര്‍ മാ​റി വീ​ണ്ടും ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ​ത് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യെ വ​ല​യ്ക്കു​ന്നു.

അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​നി​ല്‍​നി​ന്ന് കു​റ​വ​ന്‍​കോ​ണം-​വ​യ​ലി​ക്ക​ട-​എ​ന്‍​സി​സി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു തി​രി​യു​ന്ന ജം​ഗ്ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു പൈ​പ്പി​ലെ ലീ​ക്കേ​ജ്. പേ​രൂ​ര്‍​ക്ക​ട​യി​ല്‍​നി​ന്നു ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 400 എം​എം പ്രി​മോ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി 12 മ​ണി​ക്കൂ​റെ​ടു​ത്താ​ണ് അ​ഥോ​റി​റ്റി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. പ​ണി ക​ഴി​ഞ്ഞു മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വീ​ണ്ടും ചോ​ര്‍​ച്ച​യു​ണ്ടാ​യി കു​ഴി​യി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

ജം​ഗ്ഷ​നി​ല്‍​നി​ന്നു ക​ഷ്ടി​ച്ച് 50 മീ​റ്റ​ര്‍ മാ​റി മ​റ്റൊ​രു പൈ​പ്പ് ചോ​ര്‍​ച്ച​കൂ​ടി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ 400 എം​എം പ്രി​മോ പൈ​പ്പു​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും പൊ​ട്ടി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ന്‍റെ പ​ണി ഇ​തു​വ​രെ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. പൈ​പ്പ് പൊ​ട്ടി​യ​ഭാ​ഗ​ത്ത് ടാ​ര്‍ പൂ​ര്‍​ണ​മാ​യും ഇ​ള​കി കു​ഴി​യു​ണ്ടാ​യി വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 700 എം​എം, 400 എം​എം പ്രി​മോ പൈ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യി പൊ​ട്ടു​ന്ന​താ​ണ് റോ​ഡു​ക​ള്‍ ത​ക​രാ​ന്‍ കാ​ര​ണ​മാ​യ​ത്. ര​ണ്ടാ​മ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​കൂ​ടി ആ​രം​ഭി​ച്ചു പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ അ​മ്പ​ല​മു​ക്ക്-​സാ​ന്ത്വ​ന ജം​ഗ്ഷ​ന്‍ റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​രു​ന്ന അ​വ​സ്ഥ​യി​ലാ​കും.

Tags : NattuVishasham DistrictNews

Recent News

Corehub Up