x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയ്മുറിയിൽ ക​നാ​ൽ സൈ​ഫ​ൺ ഭി​ത്തി​ക​ളി​ൽ വീ​ണ്ടും ചോ​ർ​ച്ച; ജ​ലം പാ​ഴാ​കു​ന്നു


Published: January 7, 2026 08:30 AM IST | Updated: January 7, 2026 08:31 AM IST

പെ​രു​മ്പാ​വൂ​ർ: അ​യ്മു​റി​യി​ൽ പൂ​പ്പാ​നി റോ​ഡി​നു കു​റു​കെ​യു​ള്ള പെ​രി​യാ​ർ​വാ​ലി ക​നാ​ൽ സൈ​ഫ​ൺ ഭി​ത്തി​ക​ളി​ൽ വീ​ണ്ടും ചോ​ർ​ച്ച.

കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ വ​ര​ൾ​ച്ച​യും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​വും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പെ​രി​യാ​ർ​വാ​ലി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ക​നാ​ലി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ട്ടു തു​ട​ങ്ങി​യ​ത്.
നീ​രൊ​ഴു​ക്കു തു​ട​ങ്ങി​യ​തോ​ടെ ഭി​ത്തി​വി​ട​വു​ക​ളി​ലൂ​ടെ വെ​ള്ളം റോ​ഡി​ലേ​ക്കൊ​ഴു​കി പാ​ഴാ​കു​ക​യാ​ണ്. സൈ​ഫ​ണി​ന്‍റെ സ​മീ​പ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഇ​വി​ടെ റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​ട്ട് ഏ​താ​നും ആ​ഴ്ച​ക​ളേ​യാ​യു​ള്ളൂ.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യ്ക്കാ​യി വെ​ള്ളം ഒ​ഴു​കി​പ്പ​ര​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​നും ഇ​ട​യു​ണ്ട്. ഒ​രാ​ഴ്ച​യി​ലേ​റെ ഗ​താ​ഗ​തം ത​ട​ഞ്ഞാ​ണ് ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നി​ട്ടും ഭി​ത്തി​ക​ളി​ലെ ചോ​ർ​ച്ച ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കാ​യി​ല്ല.

Tags : nattu vishesham Leakage canal siphon

Recent News

Corehub Up