x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തുപ്ര​ക്ഷോ​ഭം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ; കേ​ള​കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി

വെബ് ഡെസ്ക്
Published: August 4, 2026 01:14 AM IST | Updated: August 4, 2026 01:14 AM IST

പ്രതീകാത്മക ചിത്രം

കേ​ള​കം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നും കേ​ള​കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രേ ഇ​ട​ത് മു​ന്ന​ണി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

മു​ൻ സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലെ​യും നി​ല​വി​ലെ​യും പ്ലാ​ൻ ഫ​ണ്ട് വി​ഹി​ത​ത്തി​ലെ വ്യ​തി​യാ​ന​ങ്ങ​ളും അ​നു​വ​ദി​ച്ച തു​ക​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ ക​ണ​ക്കു​ക​ൾ സ​ഹി​തം നി​ര​ത്തി​യാ​ണ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ വ​ൻ തു​ക​ക​ൾ ല​ഭി​ക്കാ​തി​രു​ന്ന​പ്പോ​ൾ പ്ര​തി​ഷേ​ധി​ക്കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ ചെ​റി​യൊ​രു വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ൽ രാ​ഷ്‌​ട്രീ​യ നേ​ട്ട​ത്തി​നാ​യി തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കു​റ്റ​പ്പെ​ടു​ത്തി. എം​ജി റോ​ഡ്സ് ബ​ജ​റ്റ് അ​ലോ​ക്കേ​ഷ​നി​ൽ 4,47,08,000 രൂ​പ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ലോ​ട്ട്മെ​ന്‍റാ​യി ല​ഭി​ച്ച​ത് 2,61,79,000 രൂ​പ മാ​ത്ര​മാ​ണ്. എ​ങ്കി​ലും ത​ന​ത് ഫ​ണ്ടും മ​റ്റും കൂ​ട്ടി​ച്ചേ​ർ​ത്ത് 3,17,35,000 രൂ​പ വ​ക​യി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളി​ലെ​യും റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ണ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ ഭ​ര​ണ​സ​മി​തി​ക്ക് സാ​ധി​ച്ചു.

മ​ഞ്ഞ​ളാം​പു​റം 12-ാം വാ​ർ​ഡി​ൽ മാ​ത്രം 25 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വ​ള​യം​ചാ​ൽ, കോ​ച്ചു​കു​ളം, ക​രി​യം​കാ​പ്പ്, രാ​മ​ച്ചി മേ​ഖ​ല​ക​ളി​ലെ ത​ക​ർ​ന്ന ആ​ന​മ​തി​ലു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തി റീ-​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​ബി​ജു ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​യ്മോ​ൻ കൊ​ച്ച​റ​യ്ക്ക​ൽ, ജോ​ർ​ജു​കു​ട്ടി താ​ന്നു​വേ​ലി​ൽ, അ​ബ്ദു​ൾ സ​ലാം, ബി​നു എ​ടാ​ൻ, ഷി​ജി സു​രേ​ന്ദ്ര​ൻ, സു​നി​ത രാ​ജു വാ​ത്യാ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News Leftist agitation Kelakam Panchayat

Recent News

Corehub Up