x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണു​ന്ന​ത് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ


Published: April 29, 2026 10:10 PM IST | Updated: April 29, 2026 10:10 PM IST

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ വോ​ട്ടെ​ണ്ണു​ന്ന​ത് മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ൽ. അ​രൂ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം ആ​ല​പ്പു​ഴ സെന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്. അ​മ്പ​ല​പ്പു​ഴ, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് എ​സ്ഡി കോ​ള​ജി​ലും ഹ​രി​പ്പാ​ട്, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളു​ടേ​ത് മാ​വേ​ലി​ക്ക​ര ബി​ഷ​പ്പ് മൂ​ർ കോ​ള​ജി​ലു​മാ​ണ്.

ജി​ല്ല​യി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള ഒ​ന്നാം ഘ​ട്ട പ​രി​ശീ​ല​നം ലി​യോ തേ​ർ​ട്ടീ​ൻ​ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ൽ 800  ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് കൗ​ണ്ടിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി.​ മാ​സ്റ്റ​ർ ട്രെ​യ്നേ​ഴ്‌​സാ​യ എം.​എ​സ്. നി​യാ​സ്, പ​ത്മ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ് അ​സ്‌​ലം തു​ട​ങ്ങി​യ​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​രി​ശീ​ല​ന
വേ​ദി​യി​ൽ മാ​റ്റം

കൗ​ണ്ടിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി മേ​യ് മൂ​ന്നി​ന് ലി​യോ തേ​ർ​ട്ടീ​ൻ​ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി അ​ന്നേദി​വ​സം  ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ രാ​വി​ലെ 10ന്  ​ന​ട​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

Tags : Election nattuvishesham local news

Recent News

Corehub Up