x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു


Published: March 31, 2026 07:41 AM IST | Updated: March 31, 2026 07:41 AM IST

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.

ജി​ല്ല​യി​ല്‍ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഹ​രി​ത​ച​ട്ടം ന​ട​പ്പാ​ക്ക​ല്‍, ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രെ സ​ഹാ​യി​ക്ക​ല്‍, പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കു​ടും​ബ​ശ്രീ വ​ഴി ഭ​ക്ഷ​ണം ഒ​രു​ക്ക​ല്‍, മൊ​ബൈ​ല്‍ ഡെ​പ്പോ​സി​റ്റ് സം​വി​ധാ​നം, പ്രാ​യ​മാ​യ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ല്‍ യാ​ത്രാ സം​വി​ധാ​നം, തി​ര​ഞ്ഞെ​ടു​പ്പ് സേ​വ​ന​ങ്ങ​ളി​ല്‍ എ​ന്‍.​എ​സ്.​എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

യോ​ഗ​ത്തി​ല്‍ അ​സി. ക​ള​ക്ട​ര്‍ ഡോ.​എ​സ് മോ​ഹ​ന​പ്രി​യ, സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​ഞ്ജു മോ​ഹ​ന്‍, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​സു​പി​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, കു​ടും​ബ​ശ്രീ കോ​ഓ​ഡി​നേ​റ്റ​ര്‍ പി ​സി ക​വി​ത, തി​ര​ഞ്ഞെ​ടു​പ്പ് ട്രെ​യി​നി​ങ് മാ​നേ​ജ്‌​മെ​ന്റ് സെ​ല്‍ നോ​ഡ​ല്‍ ഓ​ഫീ​സ​റും ശു​ചി​ത്വ മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഇ.​ടി. രാ​കേ​ഷ്, മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

71,51,950 രൂ​പ പി​ടി​ച്ചെ​ടു​ത്തു

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്‌​ള​യി​ങ് സ്‌​ക്വാ​ഡ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന 71,51,950 രൂ​പ പി​ടി​കൂ​ടി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

ഞാ​യ​റാ​ഴ്ചകു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 2,52,450 രൂ​പ, നാ​ദാ​പു​രം -5,00000 രൂ​പ, കൊ​യി​ലാ​ണ്ടി -2,00000 രൂ​പ, കു​ന്ദ​മം​ഗ​ലം -19,93,250 രൂ​പ, കോ​ഴി​ക്കോ​ട് സൗ​ത്ത് -9,35,000 രൂ​പ, എ​ല​ത്തൂ​ര്‍ - 18,16,750 രൂ​പ, തി​രു​വ​മ്പാ​ടി -12,0000 രൂ​പ, പേ​രാ​മ്പ്ര -3,99,000 രൂ​പ, ബാ​ലു​ശ്ശേ​രി -7,95,500 രൂ​പ എ​ന്നി​ങ്ങ​നെ​യും ഇ​ന്ന​ലെബേ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 1,40,000 രൂ​പ​യു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന പ​ണം, ല​ഹ​രി​വ​സ്തു​ക്ക​ള്‍, പാ​രി​തോ​ഷി​ക​ങ്ങ​ള്‍, ആ​യു​ധ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ ഇ​ല​ക്ഷ​ന്‍ എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റി​ങ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

 

 

Tags : nattu vishesham Legislative Assembly elections

Recent News

Corehub Up