മുണ്ടക്കയം ബ്രാഞ്ച് സമ്മേളനം സി.കെ. ലതീഷ് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ മുണ്ടക്കയം ബ്രാഞ്ച് സമ്മേളനം കാഞ്ഞിരപ്പള്ളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടത്തി. അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റിയംഗം സി.കെ. ലതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.കെ. ബിജു അധ്യക്ഷത വഹിച്ചു.
കെ. രാജേഷ്, ഷെമീം അഹമ്മദ്, പി. സുരേന്ദ്രൻ, ടി.ജി. ബാബു, പി.പി. ശോഭന, കെ.ആര്. ബിന്ദു എന്നിവർ പ്രസംഗിച്ചു. പോൾ വർഗീസ് ക്ലാസ് നയിച്ചു. സാമ്പത്തിക വർഷത്തിൽ എല്ഐസിയിൽ ഉയർന്ന വിജയം നേടിയവരെ അനുമോദിച്ചു.
പുതിയ ഭാരവാഹികളായി വി.കെ. ബിജു - പ്രസിഡന്റ്, രാധിക ഷിബു - വൈസ് പ്രസിഡന്റ്, എം. ഗോകുൽ - സെക്രട്ടറി, എ.ആര്. സാഗർ - ജോയിന്റ് സെക്രട്ടറി, പി. രജീഷ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews LIC