അടൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്കൂളുകൾക്കുള്ള വാട്ടർ പ്യൂരിഫയർ വിതരണ ഉദ്ഘാടനം സി.വി. ശാന്തകുമാർ എംഎൽഎ നിർവഹിക്കുന്നു.
അടൂർ: അടൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഇന്റർനാഷണൽ കേരള മൾട്ടിപ്പിൾ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ലയൺ വിന്നി ഫിലിപ്പിനെയും സി.വി. ശാന്തകുമാർ എംഎൽഎയെയും ആദരിച്ചു.
ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ സന്തോഷ് എം. സാമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അടൂർ നിയോജക മണ്ഡലത്തിലെ 10 സ്കൂളുകൾക്കായി ക്ലബ് നൽകുന്ന വാട്ടർ പ്യൂരിഫയറുകളുടെ വിതരണ ഉദ്ഘാടനം സി.വി. ശാന്തകുമാർ എംഎൽഎ നിർവഹിച്ചു.
സ്കൂൾ അധികൃതർക്ക് പ്യൂരിഫയറുകൾ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.
സ്കൂളുകളിലേക്കുള്ള പഠനോപകരണങ്ങളുടെ വിതരണം അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ പ്രീതു ജഗതി, ബിജു വർഗീസ്, ജെൻസി കടുവങ്കൽ, ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണർ മാർട്ടിൻ ഫ്രാൻസിസ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബിമൽ സി. ശേഖർ,
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മോഹനൻ പിള്ള, ഡിസ്ട്രിക്ട് ട്രഷറർ പി.സി. ചാക്കോ, പിആർഒ എം.ആർ.പി. പിള്ള, റീജണൽ ചെയർമാൻ പി.എസ്. ബാബു, അനൂപ് വർഗീസ്, അലൻ ഡെന്നി ജയിംസ്, ജി. ബാബു എന്നിവർ പ്രസംഗിച്ചു.