x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ മ​ദ്യ​ക്കു​പ്പി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ര​ക്ത പ​രി​ശോ​ധ​നാ​ഫ​ലം വൈ​കു​ന്നു

വെബ് ഡെസ്ക്
Published: July 22, 2026 11:30 PM IST | Updated: July 22, 2026 11:30 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പോ​ലീ​സ് ജീ​പ്പി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​യും പു​ക​യി​ല ഉ​ത്പ​ന്ന​വും ചീ​ട്ടും ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ക്ത പ​രി​ശോ​ധ​നാ ഫ​ലം ല​ഭ്യ​മാ​യി​ല്ല. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന. ഇ​തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കാ​ക്ക​നാ​ട് കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ പോ​യെ​ങ്കി​ലും റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ല്ല. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ എ​ന്‍.​എ​സ്. റോ​യി​യും സി​പി​ഒ ജി​ജോ ആ​ന്‍റ​ണി​യും മ​ദ്യ​പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച​ത്.

ഇ​തി​നി​ടെ സം​ഭ​വ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി പി.​എം.​ബൈ​ജു​വി​നോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ സി​ഐ സി​ജോ വ​ര്‍​ഗീ​സ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഡി​വൈ​എ​സ്പി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

Tags : Liquor bottle NattuVishasham DistrictNews

Recent News

Corehub Up