പൊന്‍വിള സര്ക്കിളിന്റെബൈബിള് കലോത്സവത്തിന്റെ ഉദ്ഘാടനം
വെള്ളറട: ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭ പൊന്‍വിള സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പൊന്‍വിള ലൂഥറന്‍ സഭയില്‍ ബൈബിള്‍ കലോത്സവം 2026 സംഘടിപ്പിച്ചു.
സിനഡ് പ്രസിഡന്റ് ഫാ.എം.സുനില്‍, സര്‍ക്കിള്‍ പ്രസിഡന്റ് ഫാ.ജെ. ജസ്റ്റിന് ജോസ് എന്നിവര്‍ സംയുക്തമായി തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ക്കിളിലെ വിവിധ സഭകളില്‍ നിന്നായി 600 ഓളം സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, യുവതി - യുവാക്കള്‍, വനിതകള്‍ എന്നിവര്‍ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തു.
ഫാ. ബി.എം. ശാലേം, ഫാ.ഷിബു പി. ദാമോദര്‍, ഫാ.ജെ. സുനില്‍ രാജന്, സി. ക്രിസ്റ്റിന് രാജ്, ഫാ.ഡോ. എല്‍.ടി. പവിത്രസിംഗ്, ഫാ.ടി. ജോണ്‍ പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.മുപ്പതോളം വൈദികരും രണ്ടായിരത്തോളം സഭാ വിശ്വാസികളും കലോത്സവത്തില്‍ പങ്കെടുത്തു.