x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലി​ലെ നീ​ർ​ച്ചാ​ലി​ൽനി​ന്ന് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 30, 2026 02:42 AM IST | Updated: July 30, 2026 02:42 AM IST

ചി​റ്റാ​രി​പ​റ​മ്പ് മൊ​ടോ​ളി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത വ​ടി​വാ​ളു​ക​ൾ

കൂ​ത്തു​പ​റ​മ്പ്: ചി​റ്റാ​രി​പ​റ​മ്പ് പൂ​വ്വ​ത്തി​ൻ​കീ​ഴി​ൽ മൊ​ടോ​ളി​യി​ൽ വ​യ​ലി​ലെ നീ​ർ​ച്ചാ​ലി​ൽ നി​ന്ന് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. അ​ഞ്ച് വ​ടി​വാ​ളു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ കി​ട​ന്ന് ഭാ​ഗി​ക​മാ​യി തു​രു​ന്പെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു.

വ​യ​ലി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ടി​വാ​ളു​ക​ൾ ക​ണ്ട​ത്. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണ​വം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വ​ടി​വാ​ടു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

Tags : Machetes NattuVishasham DistrictNews

Recent News

Corehub Up