x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി ബ​സി​ലി​ക്ക തി​രു​നാ​ൾ അ​ഞ്ചു മു​ത​ൽ 22 വ​രെ

വെബ് ഡെസ്ക്
Published: October 1, 2026 04:38 AM IST | Updated: October 1, 2026 04:38 AM IST

മാ​ഹി: വ​ട​ക്കെ മ​ല​ബാ​റി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മാ​ഹി ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് അ​ഞ്ചി​ന് കൊ​ടി​യേ​റും. 22ന് ​സ​മാ​പി​ക്കും. അ​ഞ്ചി​ന് രാ​വി​ലെ 11.30ന് ​ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​അ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ പ്ര​തി​ഷ്‍​ഠി​ക്കു​ന്ന​തോ​ടെ 18 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും. ക​തി​നാ വെ​ടി​ക​ളോ​ടെ​പ്പം തി​രു​നാ​ൾ അ​റി​യി​ച്ച് മാ​ഹി മു​നി​സി​പാ​ലി​റ്റി​ൽ​നി​ന്ന് പ്ര​ത്യേ​ക സൈ​റ​ണും മു​ഴ​ങ്ങും.14, 15 തി​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വി​വി​ധ റീ​ത്തു​ക​ളി​ൽ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തി​രു​നാ​ൾ ജാ​ഗ​ര ദി​വ​സ​മാ​യ 14ന് ​വൈ​കു​ന്നേ​രം 5.30 ന് ​കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഡോ. ​ജ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു കൊ​ണ്ടു​ള്ള ന​ഗ​ര പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.15 ന് ​തി​രു​നാ​ൾ ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്ന് മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ശ​യ​ന പ്ര​ദ​ക്ഷി​ണം ന​ട​ക്കും. .രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ന​ട​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​രി​മാ​ത ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ സ്നേ​ഹ​സം​ഗ​മ​വും ന​ട​ക്കും. 11ന് ​വൈ​കു​ന്നേ​രം ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 17 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ക​ണ്ണു​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നീ​സ് കു​റു​പ്പ​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഫ്ര​ഞ്ച് ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 18ന് ​വൈ​കു​ന്നേ​രം ആ​റി​ന് വി​ജ​യ​പു​രം രൂ​പ​ത ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ൻ മo​ത്തി​ൽ​പ്പ​റ​മ്പി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. 21ന് ​വൈ​കു​ന്നേ​രം ആ​റി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

മ​റ്റു​ദി​വ​സ​ങ്ങ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ഫാ. ​ജോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, ഫാ. ​ഷാ​ജു ആ​ന്‍റ​ണി, ഫാ. ​ജോ​ൺ വെ​ട്ടി​മ​ല​യി​ൽ, ഫാ. ​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ, ഫാ. ​ആ​ന്‍റ​ണി പ​യ​സ്, ഫാ. ​ഡാ​നി ജോ​സ​ഫ്, ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​ന്പി​ൽ, ഫാ. ​മ​ദ​ലൈ മു​ത്തു, ഫാ. ​വാ​ൾ​ട്ട​ർ ഡി​സൂ​സ, ഫാ. ​മ​നോ​ജ് എ​സ്. ദാ​സ്, ഫാ. ​സി​ജോ ജോ​സ​ഫ്, ഫാ. ​ഷെ​ബി​ൻ ജോ​ർ​ജ്, ഫാ. ​ഷി​ജോ​യ് ഫ്രാ​ൻ​സി​സ് മാ​ച്ചി​വീ​ട്ടി​ൽ എ​ന്നി​വ​ർ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് വി​ശു​ദ്ധ​യു​ടെ തി​രു​സ്വ​രൂ​പം അ​ൾ​ത്താ​ര​യി​ലെ ര​ഹ​സ്യ അ​റ​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ​സി​ലി​ക്ക് അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​ബി​നോ​യ് ഏ​ബ്ര​ഹാം, പാ​രി​ഷ് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പോ​ൾ ഷി​ബു, ജോ​യി​ന്‍റെ സെ​ക്ര​ട്ട​റി മോ​നി​ഷ അ​നൂ​പ്, മീ​ഡി​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​സ് ബേ​സി​ൽ ഡി​ക്രൂ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷാ​ജു കാ​ന​ത്തി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up