സുള്ള്യ നാഗപട്ടണം പാലം.
ബന്തടുക്ക: സുള്ള്യയ്ക്കു സമീപം നാഗപട്ടണം പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ബന്തടുക്കയിലും പാണത്തൂരിലും നിന്ന് സുള്ള്യയിലേക്കുള്ള വഴിയിൽ നവംബർ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സുള്ള്യ ടൗണിലെത്തുന്നതിന് ഒരു കിലോമീറ്റർ മുമ്പാണ് പയസ്വിനി പുഴയ്ക്കു കുറുകെയുള്ള നാഗപട്ടണം പാലം സ്ഥിതിചെയ്യുന്നത്. ബന്തടുക്ക റോഡിലും പാണത്തൂർ റോഡിലും നിന്നെത്തുന്ന വാഹനങ്ങൾക്ക് നാർക്കോട്-അജ്ജാവൂർ- കാന്തമംഗലം പാലം വഴി സുള്ള്യ ടൗണിലെത്താം. എന്നാൽ, പലയിടങ്ങളിലും ഈ റോഡിന് വീതി കുറവായതും വളവുകളും കയറ്റിറക്കങ്ങളുമുള്ളതും മൂലം ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ട്. ചരക്കുലോറികളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ പ്രയാസമായിരിക്കും.
കർണാടക പൊതുമരാമത്ത് വിഭാഗം ഒരു കോടി രൂപ ചെലവിലാണ് പാലം നവീകരിക്കുന്നത്.
Tags :