മല്ലപ്പള്ളി: 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് യോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മെക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലക്ഷ്മി അജിത്, മുഹമ്മദ് ഇസ്മായിൽ, ലൈലാ അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീമി ലിറ്റി കൈപ്പള്ളിൽ, എ.ഡി. ജോൺ, എം.കെ. കൃഷ്ണൻകുട്ടി, ഷിനി കെ.പിള്ള, ധന്യമോൾ ലാലി, രഞ്ജിനി അജിത്, എം. ഡി. ദിനേശ് കുമാർ, ലിബിൻ ജോസഫ്, സി.പി. മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.