ഗോപീഷ്
പാരിപ്പള്ളി: വയോധികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എഴിപ്പുറം ചിറയില്‍ പുത്തന്‍വീട്ടില്‍ ഗോപീഷ് (41) ആണ് അറസ്റ്റിലായത്. 2008 ലും പ്രതിക്കെതിരെ സമാനമായ കുറ്റകൃത്യത്തിന് പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ വിഷ്ണു സജീവ്, എഎസ്ഐ തോമസ്, സിപിഒ മാരായ സബിത്ത്, അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.