x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ണി സി. ​കാ​പ്പ​ന് പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ സ്വീ​ക​ര​ണം ന​ല്‍​കി


Published: May 5, 2026 10:19 PM IST | Updated: May 5, 2026 10:19 PM IST

പാ​ലാ​യു​ടെ നി​യു​ക്ത എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന് പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യ ബി​നു ഷാ​ള്‍ അ​ണി​യി​ക്കു​ന്നു.

പാ​ലാ: നി​യു​ക്ത എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന് പാ​ലാ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഭ​ര​ണ​ക​ക്ഷി കൗ​ണ്‍​സി​ല​ര്‍​മാ​രും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

അ​മി​നി​റ്റി സെ​ന്‍റ​റി​നോ​ടു ചേ​ര്‍​ന്ന് മീ​ന​ച്ചി​ലാ​റി​ന് കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​ത്തി​നാ​യി ഏ​ഴു​കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം മാ​ണി സി. ​കാ​പ്പ​ന്‍ മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി​ക്ക് ല​ഭി​ക്കാ​നു​ള്ള 14 കോ​ടി രൂ​പ ത​വ​ണ​ക​ളാ​യി അ​നു​വ​ദി​ച്ചു ത​രാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ര്‍​ന്നു ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. എം​എ​ല്‍​എ​യ്ക്കു സ്വീ​ക​ര​ണം ന​ല്‍​കു​ന്ന കാ​ര്യം പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Tags : Mani C. Kappan nattuvishesham local news

Recent News

Corehub Up