മാണി സി. കാപ്പന് തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്ത് പൂഞ്ഞാര്‍ നിയുക്ത എംഎല്‍എ സജി ജോസഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കിയപ്പോ
പാലാ: നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്നലെ മാണി സി കാപ്പന് നന്ദിപര്യടനം നടത്തി. ഭരണങ്ങാനം, തലപ്പലം, തലനാട്, മൂന്നിലവ്, മേലുകാവ്, കാടനാട്, രാമപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.
യോഗങ്ങളില്‍ ജോയി ഏബ്രഹാം, ബിജു പുന്നത്താനം, പ്രഫ. സതീശ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, ജോയി സ്കറിയ, കുര്യാക്കോസ് പടവന്, എന്‍. സുരേഷ്, ജോസ്മോന് മുണ്ടയ്ക്കല്‍, മോളി പീറ്റര്‍, സി.ടി. രാജന്, ആര്. സജീവ്, സന്തോഷ് കാവുകാട്ട്, ആര്. പ്രേംജി, ബിന്ദു സെബാസ്റ്റ്യന്‍, കെ.കെ. ശാന്താറാം, തങ്കച്ചന് മുളങ്കുന്നം, തോമസ് ഉഴുന്നാലി, ലാലി സണ്ണി, ജോമി ബെന്നി, ബിന്‍സി, എം.പി. കൃഷ്ണന് നായര്‍, ജയിംസ് മാത്യു തെക്കേല്‍, തങ്കച്ചന് മണ്ണുശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നന്ദിപര്യടനം മാറ്റിവച്ചു
എഐസിസി നിരീക്ഷകരുടെ നിർദേശമനുസരിച്ച് തിരുവനന്തപുരത്ത് അടിയന്തരയോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ മാണി സി. കാപ്പന്റെ ഇന്നത്തെ നന്ദിപര്യടനം മാറ്റിവച്ചതായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മന്ത്രിസ്ഥാനം യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് കാപ്പന്
പാലാ: മന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് മാണി സി. കാപ്പന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കും. ഇക്കാര്യത്തില്‍ തനിക്കെതിരേ മത്സരിച്ച ജോസ് കെ മാണി, ഷോണ്‍ ജോര്‍ജ് എന്നിവരുടെ സഹകരണം തേടും.
ഇവരെ വീട്ടില്‍ പോയി കാണും. അഞ്ചു വര്‍ഷം കൂടി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ടാവും. പിന്നീട് പുതുതലമുറയ്ക്കായി മാറിക്കൊടുക്കും. സിനിമാരംഗത്ത് സജീവമാകും. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന തന്റെ സിനിമ അതേപടി റീമേക്ക് ചെയ്യും. അതില്‍ വീണ്ടും അഭിനയിക്കുകയും ചെയ്യും. സിനിമയിലെ ഗൗണ്ടറിന്റെ വേഷമായിരിക്കും താന്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.