x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​രും... മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ


Published: June 13, 2026 03:54 AM IST | Updated: June 13, 2026 03:54 AM IST

ഒ​റ്റ​പ്പാ​ലം: മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​രും. അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ങ്ക​ര റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഹാ​ൾ​ട്ട് ഏ​ജ​ൻ​റാ​യി. പു​തി​യ ഏ​ജ​ന്‍റി​നെ ക​ണ്ടെ​ത്തി​യ​തോ​ടെ ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​രു​ടെ സ്മ​ര​ണ​ക​ൾ പേ​റു​ന്ന ഈ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വീ​ണ്ടും സ​ക്രി​യ​മാ​വും.

ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തും ഏ​ജ​ന്‍റി​നെ ല​ഭി​ക്കാ​തി​രു​ന്ന​തു​മാ​ണ് സ്‌​റ്റേ​ഷ​ൻ എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ റെ​യി​ൽ​വേ​യേ നേ​ര​ത്തെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​ത്. പാ​ല​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു. ഇ​വി​ടു​ത്തെ പ്ലാ​റ്റ്ഫോ​മു​ക​ളും റെ​യി​ൽ​വേ പൊ​ളി​ച്ചു​മാ​റ്റി.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ക മ​ല​യാ​ളി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​ർ.​സി. ശ​ങ്ക​ര​ൻ നാ​യ​രു​ടെ വീ​ടി​നു​സ​മീ​പ​മാ​ണ് ഈ ​സ്റ്റേ​ഷ​നു​ള്ള​ത്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും ആ​ശ്ര​യ​മാ​യ മ​ങ്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു ആ​ശ്വാ​സ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : Mankara Railway Station Nattuvishesham District News

Recent News

Corehub Up