കട്ടപ്പന: ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറിയായി മനോജ് മുരളിയെ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നോമിനേറ്റ് ചെയ്തതായി കെപിസിസി സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
കെഎസ്യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്ഗ്രസ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നിലവിൽ കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കട്ടപ്പന നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.