x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ ആ​ക്ര​മ​ണം: നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 25, 2026 12:04 AM IST | Updated: September 25, 2026 12:04 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: കു​ട​യം​പ​ടി, കു​ട​മാ​ളൂ​ർ, പാ​ണ്ഡ​വം ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. നാ​യ​യു​ടെ ക​ടി​യേ​റ്റ ഇ​ല്ലി​ക്ക​ൽ സ്വ​ദേ​ശി ശ്രീ​നാ​ഥ് (38), കു​ട​യം​പ​ടി സ്വ​ദേ​ശി​ക​ളാ​യ ഉ​ണ്ണി (28), ഓ​ട്ടോ ഡ്രൈ​വ​ർ മ​ധു, വി​ജ​യ​ൻ, സി​ദ്ധാ​ർ​ഥ്, ജ​യ​പാ​ല​ൻ, കോ​മ​ള​കു​മാ​രി എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ട്ടു​മ​ണി​യോ​ടെ ചു​ങ്കം ഭാ​ഗ​ത്തു നാ​യ​യു​ടെ ക​ടി​യേ​റ്റ മ​ണ​ർ​കാ​ട് സ്വ​ദേ​ശി റൂ​ഫ​സ് ജോ​ൺ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

അ​മ്പാ​ടി​ക്ക​വ​ല​യി​ൽ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ കെ.​പി. ഉ​ണ്ണി, സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ ശി​വ​റാം എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴോ​ടെ വാ​രി​ശേ​രി, ചുങ്കം ഭാ​ഗ​ത്താ​ണ് ആ​ദ്യം നാ​യ​യു‌​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞ് ന​ട​ക്കു​ന്ന നാ​യ വ​ഴി​യാ​ത്ര​ക്കാ​രെ അ​ട​ക്കം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, കു​ട​യം​പ​ടി, കു​ട​മാ​ളൂ​ർ, പാ​ണ്ഡ​വം ഭാ​ഗ​ത്തും നി​ര​വ​ധി ആ​ളു​ക​ൾ​ക്കു നാ​യ​യു​ടെ ക​ടി​യേ​റ്റു.

നാ​യ​യു​ടെ ക​ടി​യേ​റ്റ ആ​ളു​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഒ​ന്നി​ല​ധി​കം നാ​യ്ക്ക​ളാ​ണ് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up