x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: August 28, 2026 02:00 AM IST | Updated: August 28, 2026 02:00 AM IST

ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യക​ള്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം. അ​ല​ഞ്ഞു​തി​രി​യു​ന്ന നാ​യ​ക​ളെ ഭ​യ​ന്നു​ക​ഴി​യേ​ണ്ട സ്ഥി​തി​യി​ലാ​ണ് ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​ര്‍.

താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത​ട​ക്കം നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളാ​ണ് ചു​റ്റി​ത്തി​രി​യു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും നാ​യ്ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ലോ​സ​രം സൃ​ഷ്ടി​ക്കു​ക​യാ​ണ്. രാ​ത്രി​യും പു​ല​ര്‍​ച്ചെ​യു​മാ​ണ് ന​ഗ​ര​ത്തി​ല്‍ നാ​യ്ശ​ല്യം കൂ​ടു​ത​ല്‍ രൂ​ക്ഷം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ കു​ര​ച്ചു​കൊ​ണ്ട് നാ​യ്ക്ക​ള്‍ ഓ​ടു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ഭീ​ഷ​ണി​യും നേ​രി​ടേ​ണ്ടി​വ​രു​ന്നു. നാ​യ്ക്ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ലാ​താ​യി.

ചു​ങ്കം, ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം , മ​ത്സ്യ-​മാം​സ മാ​ര്‍​ക്ക​റ്റ്, ബൈ​പാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്നു​ണ്ട്. മ​ഴ പെ​യ്യു​മ്പോ​ള്‍ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് നാ​യ​ക​ള്‍ ത​ങ്ങു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​സ​ര്‍​ജ്യം മൂ​ലം ടൗ​ണി​ലെ ന​ട​പ്പാ​ത​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ദു​ഷ്‌​ക​ര​മാ​യി​രി​ക്ക​യാ​ണ്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും മാ​ലി​ന്യം ത​ള്ളു​ന്ന​ത് നാ​യ് ശ​ല്യം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

തെ​രു​വു​നാ​യ​ശ​ല്യം വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​ല​വ​ട്ടം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ​ശു​പ​ത്രി പ​രി​സ​രം, ബ​സ് സ്റ്റാ​ന്‍​ഡ്, മാ​ര്‍​ക്ക​റ്റ് തു​ട​ങ്ങി​യ ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up