x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ മാ​ന​സി​കാ​രോ​ഗ്യ വാ​രാ​ഘോ​ഷം മൂ​ന്നുമു​ത​ല്‍

വെബ് ഡെസ്ക്
Published: September 30, 2026 01:10 AM IST | Updated: September 30, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പൈ​ങ്കു​ളം എ​സ്എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഒ​ക്ടോ​ബ​ര്‍ മൂ​ന്നു മു​ത​ല്‍ 11 വ​രെ മാ​ന​സി​കാ​രോ​ഗ്യ വാ​രാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
മൂ​ന്നി​നു രാ​വി​ലെ എ​ട്ടി​ന് തൊ​ടു​പു​ഴ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ഫ്ളാ​ഷ് മോ​ബ് ന​ട​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന റാ​ലി ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് സി​സ്റ്റ​ര്‍ പി.​ഡി. ജി​ന്‍​സി മാ​ന​സി​കാ​രോ​ഗ്യ സ​ന്ദേ​ശം ന​ല്‍​കും. ഇ​തി​നു​ശേ​ഷം ബൈ​ക്ക്‌​റാ​ലി, വാ​ക്ക​ത്ത​ണ്‍ എ​ന്നി​വ ഗാ​ന്ധി​സ്‌​ക്വ​യ​റി​ലേ​ക്കു ന​ട​ത്തും. ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍ സ​ന്ദേ​ശം ന​ല്‍​കും.

മാ​ന​സി​കാ​രോ​ഗ്യ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ഷോ​ളി ഫ്രാ​ന്‍​സി​സ് നി​ര്‍​വ​ഹി​ക്കും. ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ പ്ര​ഫ. മേ​ഴ്‌​സി കു​ര്യ​ന്‍ സ​ന്ദേ​ശം ന​ല്‍​കും. ഡോ. ​ജി​ബി​ന്‍ ബാ​ബു പ്ര​മേ​യാ​വ​ത​ര​ണം ന​ട​ത്തും. അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡോ​ക്ട​റോ​ട് സം​സാ​രി​ക്കാം പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി സ​ജി മ​ര്‍​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ.​ഡോ.​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ല്‍ പ്ര​സം​ഗി​ക്കും.

ആ​റി​ന് രാ​വി​ലെ 9.30നു ​ന​ട​ക്കു​ന്ന സ്‌​കി​റ്റ് മ​ല്‍​സ​രം മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഓ​ണ്‍​ലൈ​ന്‍ റീ​ല്‍​സ് മ​ല്‍​സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും. എ​ട്ടി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​ഫ​ഷ​ണ​ലു​ക​ള്‍​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തും. ഡോ.​ജി. സൈ​ലേ​ഷ നേ​തൃ​ത്വം ന​ല്‍​കും.

ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് സ്ട്ര​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് റെ​സീ​ലി​യ​ന്‍​സ് പ്രോ​ഗ്രാം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സാം​സ്‌​കാ​രി​ക പ​രി​പാ​ടി.10​നു രാ​വി​ലെ 10.30നു ​എ​എ മീ​റ്റിം​ഗ്.

11നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ശു​പ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​വും ഹെ​ല്‍​പ് ഡെ​സ്‌​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​ച്ച് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ലി​സി തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ബ്‌​സൈ​റ്റി​ന്‍റെ റീ ​ലോ​ഞ്ച് ബി​ഷ​പ് നി​ര്‍​വ​ഹി​ക്കും. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ.​ഷോ​ളി ഫ്രാ​ന്‍​സി​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ.​എ. ന​സീം, ഫാ. ​ജോ​ര്‍​ജ് വ​ള്ളോം​കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ ഡോ. ​ജോ​ണ്‍​സി മ​രി​യ, ഡോ. ​ജോ​വാ​ന്‍ ജോ​ണ്‍, കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, പ്ര​തീ​ക്ഷാ​ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ പ്രി​ന്‍​സ് അ​ഗ​സ്റ്റി​ന്‍, സി​സ്റ്റ​ര്‍ മേ​ഴ്‌​സി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ പ്ര​ഫ. മേ​ഴ്‌​സി കു​ര്യ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​ഷോ​ളി ഫ്രാ​ന്‍​സി​സ്, സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ജോ​ര്‍​ജ് സെ​ബാ​സ്റ്റ്യ​ന്‍, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ അ​ജി​മോ​ന്‍ ജോ​സ​ഫ്, പി​ആ​ര്‍​ഒ അ​രു​ള്‍ ജോ​ര്‍​ജ് തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up