x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഴ്‌​സി ഹോം ​ഔ​ട്ട്‌​ലെ​റ്റും പ​ച്ച​ക്ക​റി-​പ​ഴ​വ​ര്‍​ഗ കൃ​ഷി​ത്തോ​ട്ട​വും ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 28, 2026 01:54 AM IST | Updated: August 28, 2026 01:54 AM IST

മേ​ഴ്‌​സി ഹോം ​ഔ​ട്ട്‌​ലെ​റ്റ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ന​പ്പാ​റ: ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വ്യ​ക്തി​ക​ളു​ടെ ക​ഴി​വു​ക​ള്‍​ക്കും അ​വ​ര്‍ നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കും വി​പ​ണ​ന അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​ന് പി​എം ഫൗ​ണ്ടേ​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ മേ​ഴ്‌​സി ഹോം ​ആ​രം​ഭി​ച്ച ഔ​ട്ട്‌​ലെ​റ്റ് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഴ്‌​സി ഹോ​മി​ന്‍റെ പ​ച്ച​ക്ക​റി-​പ​ഴ​വ​ര്‍​ഗ കൃ​ഷി​ത്തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ഔ​ട്ട്‌​ലെ​റ്റും കൃ​ഷി​ത്തോ​ട്ട​വും പ​രി​ശീ​ല​നാ​ര്‍​ഥി​ക​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത​യ്ക്കും സാ​മ്പ​ത്തി​ക ശ​ക്തീ​ക​ര​ണ​ത്തി​നും സാ​മൂ​ഹി​ക ഉ​ള്‍​ക്കൊ​ള്ള​ലി​നും പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മാ​ന​ന്ത​വാ​ടി എ​സ്എ​ച്ച് നി​ര്‍​മ​ല പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ മേ​ഴ്‌​സി മാ​നു​വ​ല്‍ എ​സ്എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എം ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റി ഡോ. ​കെ.​ടി. അ​ഷ്‌​റ​ഫ് മു​ഖ്യാ​തി​ഥി​യാ​യി. ആ​ദ്യ വി​ല്‍​പ​ന അ​ദ്ദേ​ഹം ന​ട​ത്തി.

നെ​ന്‍​മേ​നി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. ഗം​ഗാ​ധ​ര​ന്‍, വാ​ര്‍​ഡ് അം​ഗം ര​വി പാ​ടി​പ്പ​റ​മ്പ്, മേ​ഴ്‌​സി ഹോം ​വി​ടി​സി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ല​യ ജോ​ണ്‍ തോ​ട്ട​ത്തി​ല്‍ എ​സ്എ​ച്ച് മാ​ന​ന്ത​വാ​ടി എ​സ്എ​ച്ച് നി​ര്‍​മ​ല പ്രൊ​വി​ന്‍​സ് സോ​ഷ്യ​ല്‍ വ​ര്‍​ക്ക് കൗ​ണ്‍​സ​ല​ര്‍ സി​സ്റ്റ​ര്‍ അ​നി​ലി​റ്റ് സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up