തിരുവല്ല: നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ, തിരുവല്ല നിവാസികളായ വിദ്യാർഥികൾ എന്നിവരിൽ ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ലഭിച്ചവരെയും 2026ൽ യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ച തിരുവല്ല നിവാസികളെയും കലാ, കായിക, വ്യാവസായിക മേഖലകളിൽ സംസ്ഥാന തലത്തിൽ ബഹുമതി നേടിയവരെയും വർഗീസ് മാമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ ആദരിക്കും.
മൂന്നിനു രാവിലെ പത്തു മുതൽ തിരുവല്ല എസ്സിഎസ് കാമ്പസിലെ ഡോ. അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡുദാനസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യാതിഥി ആയിരിക്കും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, ചലച്ചിത്ര സംവിധായകൻ ബ്ലസി, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, എം. സലിം, ആർഡിഡി കെ. സുധ, എസ്സിഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, വി. ജ്യോതിഷ് ബാബു എന്നിവർ പ്രസംഗിക്കും.10ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് അപ്പു ജോസഫ് ചാക്കോ മോട്ടിവേഷണൽ ക്ലാസ് നയിക്കും.
Tags : nattu vishesham Merit Award Ceremony