ബത്തേരി സെന്റ് മേരീസ് കോളജിലെ എംജിഒസിഎസ്എം യൂണിറ്റിന്റെ പ്രവര്‍ത്തനേദ്ഘാടനം ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് നിര്‍വഹിക്കുന്നു.
സുല്‍ത്താന്‍ ബത്തേരി: സെന്റ് മേരീസ് കോളജിലെ എംജിഒസിഎസ്എം (മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്മെന്റ്) യൂണിറ്റിന്റെ 2026-2027 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പുതിയ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനവും ബസേലിയോസ് ഔഗന്‍ എജുക്കേഷണല്‍ തിയേറ്ററില്‍ നടത്തി.
സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്തയും കോളജ് മാനേജരുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു.
എംജിഒസിഎസ്എം ജനറല്‍ സെക്രട്ടറി ഫാ. ഡോ. വിവേക് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ ആത്മീയവും വ്യക്തിത്വപരവുമായ വളര്‍ച്ചയില്‍ എംജിഒസിഎസ്എമ്മിന്റെ പങ്ക് അദ്ദേഹം വിശദീകരിച്ചു. ചടങ്ങില്‍ എംജിഒസിഎസ്എം യൂണിറ്റിന്റെ ലോഗോയും പ്രകാശനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ. അനീറ്റ എലിസബത്ത് മാത്യു, ഫാ. ബേബി ജോണ്‍, ഫാ. എന്‍.ബി. ജിന്‍സ്, ഡോ. സുനില്‍ ജോണ്‍, ഡോ. ജയിംസ് ജോസഫ്, സാബിന് ബേബി, യൂണിറ്റ് സെക്രട്ടറി ജെറിന് എല്‍ദോ സജി എന്നിവര്‍ പ്രസംഗിച്ചു. വൈദികര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : Local News Nattuvishesham MGOCSM Activity St. Mary's College