കെവിവിഇഎസ് നിലമ്പൂര്‍ മണ്ഡലം എക്സിക്യുട്ടീവ് യോഗം ജില്ലാ വൈസ് പ്രസിഡന്റ്് വിനോദ് പി. മേനോന് ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: കെഎന്‍ജി റോഡില്‍ മുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും നിലമ്പൂര്‍ ബൈപാസ് റോഡ് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും ആവശ്യം. മലയോര ഹൈവേ കാറ്റാടിക്കടവ് ചാത്തംമുണ്ട റീച്ച് മൂന്നിന്റെ പ്രവൃത്തിയും നിലമ്പൂര്‍ ബൈപാസ് പ്രവൃത്തിയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും നാളിതുവരെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടില്ല.
നിലമ്പൂര്‍, എടക്കര ടൗണുകളിലെ റോഡ് വീതി കൂട്ടുകയും നിലമ്പൂര്‍, എടക്കര ബൈപാസുകളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്യുന്നതോടെ ഈ രണ്ട് ടൗണുകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.ജില്ല വൈസ് പ്രസിഡന്റ്് വിനോദ് പി. മേനോന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് കെ. സഫറുള്ള അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹക്കീം ചങ്കരത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ടി. നാസര്‍, ട്രഷറര്‍ പി. മധു, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ്് ജാസ്മിന് കുഞ്ഞിമുഹമ്മദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എന്‍. അബ്ദുല്‍ മജീദ്, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡന്റ്് റിയാസ് ചെമ്പന്‍, കെ. മുഹമ്മദ് റഫീഖ്, ഹുസന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.