x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യം​പേ​രൂ​രി​ൽ പാ​ൽ വി​ത​ര​ണം വൈ​കു​ന്നു വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ൽ

വെബ് ഡെസ്ക്
Published: September 11, 2026 03:40 AM IST | Updated: September 11, 2026 03:40 AM IST

പ്രതീകാത്മക ചിത്രം

ഉ​ദ​യം​പേ​രൂ​ർ: ക​ട​ക​ളി​ലേ​യ്ക്കു​ള്ള മി​ൽ​മ പാ​ൽ വി​ത​ര​ണം വൈ​കു​ന്ന​തി​നാ​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​താ​യി പ​രാ​തി. പാ​ൽ വി​ത​ര​ണ​ത്തി​നാ​യി പു​തി​യ ക​രാ​റു​കാ​ര​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ത​ര​ണം താ​റു​മാ​റാ​യ​തെ​ന്ന് പ​റ​യു​ന്നു. വൈ​ക്കം റോ​ഡി​ൽ പൂ​ത്തോ​ട്ട വ​രെ​യു​ള്ള ക​ട​ക​ളി​ലും ഉ​ദ​യം​പേ​രൂ​ർ എം​എ​ൽ​എ റോ​ഡി​ന് സ​മീ​പ​ത്തു​ള്ള ക​ട​ക​ളി​ലു​മാ​ണ് കൂ​ടു​ത​ലാ​യും വി​ത​ര​ണം വൈ​കു​ന്ന​ത്.

പു​ല​ർ​ച്ചെ 5.30 എ​ത്തി​യി​രു​ന്ന പാ​ൽ, ഒ​രാ​ഴ്ച​യാ​യി രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്കെ​ത്തി​യി​രു​ന്ന പാ​ൽ വൈ​കി​ട്ട് നാ​ല് ശേ​ഷ​വു​മാ​ണ് എ​ത്തു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പു​തി​യ ക​രാ​റു​കാ​ര​നും ഡ്രൈ​വ​ർ​ക്കും പാ​ൽ വ​ണ്ടി സ​ഞ്ച​രി​ക്കേ​ണ്ട റൂ​ട്ടും ക​ട​ക​ളും പ​രി​ച​യ​മി​ല്ലാ​ത്ത​താ​ണ് വി​ത​ര​ണം വൈ​കാ​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പു​ല​ർ​ച്ചെ ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന പാ​ൽ ക​ട​ക​ളി​ൽ വൈ​കി​യെ​ത്തു​ന്ന​തോ​ടെ കേ​ടാ​വു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. സ​മ​യ​ത്ത് പാ​ൽ കി​ട്ടാ​ത്ത​തി​നാ​ൽ വ​ൻ വ്യാ​പാ​ര ന​ഷ്‌​ട​വു​മു​ണ്ടാ​കു​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Tags : District News Nattuvishesham Milk distribution Udayamperoor

Recent News

Corehub Up