x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലി​ന്‍റെ പ്രോ​ത്സാ​ഹ​ന വി​ല കൂ​ട്ടും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: October 31, 2026 05:32 AM IST | Updated: October 31, 2026 05:32 AM IST

ആ​ല​ക്കോ​ട് ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റ് പു​തി​യ ഓ​ഫി​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ർ​വ​ഹി​ക്കു​ന്നു.

ആ​ല​ക്കോ​ട്: ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന പ്രോ​ത്സാ​ഹ​ന​വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വൈ​കാ​തെ പ്രോ​ത്സാ​ഹ​ന വി​ല കൂ​ട്ടി ന​ൽ​കു​മെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ര്‍​മി​ച്ച ആ​ല​ക്കോ​ട് അ​ര​ങ്ങം ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക്ഷീ​ര​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്ന് തീ​റ്റ​ച്ചെ​ല​വാ​ണ്. ഇ​തി​നു പ​രി​ഹാ​രം കാ​ണാ​ന്‍ ത​രി​ശ് നി​ല​ങ്ങ​ളി​ല്‍ തീ​റ്റ​പ്പു​ല്‍ കൃ​ഷി വ്യാ​പ​ന​ത്തി​ന് കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​ണ്. ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി സ​ർ​ക്കാ​ർ പ​രി​ഹ​രി​ക്കും.

ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പാ​ലു​ത്പാ​ദ​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മ​ലേ​യോ​ര ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ഏ​വ​ര്‍​ക്കും മാ​തൃ​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​രി​ക്കൂ​റി​ല്‍ വെ​റ്റ​റി​ന​റി കോ​ള​ജ്, കി​ടാ​രി പാ​ര്‍​ക്ക് എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ എം​എ​ൽ​എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ശാ​ലി​നി ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​യ്ക്കാ​ട്ട്, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പ്രി​ന്‍​സി ബോ​ബി ജോ​ർ​ജ്, സ​ജി ഓ​ത​റ, മോ​ളി സ​ജി, ടെ​സി ആ​ലും​മൂ​ട്ടി​ല്‍, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ര്‍​ഗീ​സ് വ​ട്ടോ​ളി, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍ ര​ശ്മി, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ പി.​വി. ബി​ജു, ആ​ല​ക്കോ​ട് ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​ല്‍​ഫോ​ണ്‍​സ ജോ​സ​ഫ്, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​പി. അ​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up