x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മോ​ക്ഡ്രി​ൽ ന​ട​ത്തി

വെബ് ഡെസ്ക്
Published: July 8, 2026 02:44 AM IST | Updated: July 8, 2026 02:44 AM IST

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ലി​ൽ ന​ട​ന്ന മോ​ക്ഡ്രി​ൽ അ​വ​ലോ​ക​ന യോ​ഗം.

ക​ണ്ണൂ​ർ: കൊ​ച്ചി​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​ക്ക് 54 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​ടി​എ 320 വി​മാ​ന​ത്തി​ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.49ന് ​അ​പ്ര​തീ​ക്ഷി​ത മാ​യി റ​ണ്‍​വേ​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ വി​മാ​നം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത് ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ള്‍.

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ത്തി​യ മോ​ക്ഡ്രി​ല്ലി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രേ​യും യാ​ത്ര​ക്കാ​രേ​യും ഉ​ദ്യോ​ഗ​ത്തി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

വി​മാ​നം റ​ണ്‍​വേ ല​ക്ഷ്യ​മാ​ക്കി വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ ജാ​ഗ്ര​ത​യി​ലാ​യ എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ (എ​ടി​സി) സം​വി​ധാ​ന​ത്തി​ലേ​ക്ക് ഉ​ട​ന്‍ ത​ന്നെ വി​മാ​ന റാ​ഞ്ചി​ക​ളു​ടെ സ​ന്ദേ​ശ​വു​മെ​ത്തി. ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് നേ​രി​ട്ട് സം​സാ​രി​ക്ക​ണ​മെ​ന്നും വ​ന്‍ തു​ക മോ​ച​ന​ദ്ര​വ്യം വേ​ണ​മെ​ന്നു മാ​യി​രു​ന്നു വി​മാ​ന റാ​ഞ്ചി​ക​ളു​ടെ ആ​വ​ശ്യം.

പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ന്ന​തെ​ല്ലാം ഉ​ദ്വേ​ഗം നി​റ​ഞ്ഞ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ക​ര്‍​മ​നി​ര​ത​രാ​യ എ​ന്‍​എ​സ്ജി, സി​ഐ​എ​സ്എ​ഫ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ള്‍ ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ സ​ജ്ജ​രാ​യി. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മെ​ല്ലാം അ​മ്പ​ര​ന്നു നി​ന്ന നി​മി​ഷ​ങ്ങ​ളി​ല്‍ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യു​ടെ​യും പ്ര​തി​രോ​ധ​ത്തി​ന്‍റേ​യും കാ​ഴ്ച​ക​ള്‍​ക്കാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ളെ സാ​ക്ഷ്യം വ​ഹി​ച്ച​ത്.
നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ക​ണ്‍​ടോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും കൃ​ത്യ​മാ​യ ഏ​കോ​പ​ന​ത്തി​ലൂ​ടെ​യും റാ​ഞ്ചി​ക​ള്‍​ക്ക് കീ​ഴ​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്കു​ക​യും ബ​ന്ദി​ക​ളാ​യ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രേ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ക് ഡ്രി​ല്‍ അ​വ​സാ​നി​ച്ച​ത്.

എ​ഡി​എം പി.​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍, സി​ഐ​എ​സ്എ​ഫ് സീ​നി​യ​ര്‍ ക​മാ​ന്‍​ഡ​ന്‍റ് നി​ധി​ന്‍ കു​മാ​ര്‍ ത്യാ​ഗി, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ അ​ശ്വി​നി കു​മാ​ര്‍, ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ര്‍ പി. ​സ​തീ​ഷ് ബാ​ബു, ചെ​ന്നൈ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ഐ​ജി ശി​വ​കു​മാ​ര്‍ പാ​ണ്ഡെ, എ​ന്‍​എ​സ്ജി​യി​ൽ നി​ന്നും മേ​ജ​ര്‍ അ​തി​രാ​ജ് ഖാ​ര്‍​ബ്, പോ​ലി​സ്, അ​ഗ്നി​ര​ക്ഷാ സേ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ മോ​ക്ഡ്രി​ല്ലി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags : Mock drill Nattuvishesham District news

Recent News

Corehub Up