x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത​റി​യി​ച്ച് യു​വ​സ​ഭ;എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് ന​ട​ന്നു


Published: February 27, 2026 05:47 AM IST | Updated: February 27, 2026 05:47 AM IST

എ​ട​ത്വ: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ യ​ഥാ​ര്‍​ഥ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​തേ​പ​ടി പു​ന​രാ​വി​ഷ്‌​ക​രി​ച്ച് എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ൾ. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്‌​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് ഇ​ല​ക്ട​റ​ല്‍ ലി​റ്റ​റ​സി ക്ല​ബ്ബും ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സും സം​യു​ക്ത​മാ​യി​ട്ടാ​യി​രു​ന്നു മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ​റി ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ അ​ടു​ത്ത​റി​യു​ന്ന​തി​നും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ യു​വ​ത​ല​മു​റ​യി​ല്‍ വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 55 വി​ദ്യാ​ര്‍​ഥി​ക​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി അ​ണി​നി​ര​ന്നു. സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ കൃ​ത്യ​തകൊ​ണ്ടും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ മി​ക​വുകൊ​ണ്ടും മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ബി​ജോ​യ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സാ​ന്‍റി ജോ​സ​ഫ്, ഫാ​ക്ക​ല്‍​റ്റി കോഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​പോ​ള്‍ ജേ​ക്ക​ബ്, ഡോ. ​എ. ആ​ശാ​റാ​ണി, സ്റ്റു​ഡ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ല​ക്‌​സ് എ​സ്. മാ​ത്യു, ആ​ര്‍​ന്ദ്ര എം. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യ​ഥാ​ര്‍​ഥ പാ​ര്‍​ല​മെ​ന്‍റി​നെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം തൊ​ണ്ണൂ​റ് മി​നി​റ്റി​ല്‍ ഒ​ന്‍​പ​ത് ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ​ഭാ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. രാ​ഷ്ട്ര​പ​തി സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ദൃ​ഢ പ്ര​തി​ജ്ഞ​യും ന​ട​ത്തി. അ​ന്ത​രി​ച്ച പ്ര​മു​ഖ വ്യ​ക്തി​ക​ള്‍​ക്ക് സ​ഭ ആ​ദ​ര​മ​ര്‍​പ്പി​ച്ചു. വി​വി​ധ ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​ന്ത്രി​മാ​ര്‍ മ​റു​പ​ടി ന​ല്‍​കി. രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് അം​ഗ​ങ്ങ​ള്‍ സ​ഭ​യു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ചു. ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി സ​മ​ര്‍​പ്പി​ച്ചു.

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി സ​ഭാ​ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വയ്​ക്കാ​ന്‍ അ​നു​മ​തി തേ​ടി. പു​തി​യ ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണ​വും ച​ര്‍​ച്ച​യും ന​ട​ന്നു. അം​ഗ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്കും മ​റ്റും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കി. നി​യ​മ​നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന ഘ​ട്ട ച​ർ​ച്ച​ക​ളും ന​ട​ന്നു.

പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍​മേ​ലു​ള്ള ന​ന്ദി പ്ര​മേ​യ​ച​ര്‍​ച്ച​യും ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.സ​ഭ​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി അ​ല​ങ്ക​രി​ച്ച ഒ​ന്നാം വ​ര്‍​ഷ ബിഎ ഇം​ഗ്ലീ​ഷ് വിദ്യാ​ര്‍​ഥി റ്റിം ​ചെ​റി​യാ​ന്‍ സ​ഭാ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം അ​വ​ത​രി​പ്പി​ച്ച​ത് ര​ണ്ടാം വ​ര്‍​ഷ ബിഎ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥി ആ​ർ. ശ​ര​ണ്‍ ആ​ണ്.

ഭ​ര​ണ​പ​ക്ഷ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​ക്കൊ​ണ്ട് മൂ​ന്നാം വ​ര്‍​ഷ ബി​കോം വി​ദ്യാ​ര്‍​ഥി ക്രി​സ്റ്റി മ​ര്‍​ക്കോ​സ് ഫി​ലി​പ്പ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ഭ​യി​ല്‍ സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ളെ​യും ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളെ​യും സ​ഭ​യി​ല്‍ ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​ത് പ്ര​തി​പ​ക്ഷ നേ​താ​വാ​യ മൂ​ന്നാം വ​ര്‍​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥി അ​ല​ക്‌​സ് എ​സ്. മാ​ത്യു ആ​ണ്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി എം​കോം വി​ദ്യാ​ര്‍​ഥി എ​സ്. ആ​ദ​ര്‍​ശ്, ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി ബി​കോം വി​ദ്യ​ര്‍​ഥി​നി മ​ഹി​മ കെ. ​മോ​ഹ​ന​ൻ, പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി ഇ​സി​റ്റി വി​ദ്യാ​ര്‍​ഥി ഋ​ഷി​കേ​ശ്, പ​രി​സ്ഥി​തി മ​ന്ത്രി​യാ​യി ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ര്‍​ഥിനി എ​സ്. സ​ജി​മോ​ൾ, ആ​രോ​ഗ്യ മ​ന്ത്രി​യാ​യി ബി​എ ഇ​ക്ക​ണോ​മി​ക്‌​സ് വി​ദ്യാ​ര്‍​ഥി​നി അ​പ​ര്‍​ണ​സു​രേ​ഷ്, നി​യ​മ മ​ന്ത്രി​യാ​യി ബി​കോം വി​ദ്യാ​ര്‍​ഥി​നി അ​ഭി​ര​മി എ​സ്. ഐ​ടി മ​ന്ത്രി​യാ​യി ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി ഹെ​ല​ന്‍ ത​മ്പി എ​ന്നി​വ​ര്‍ രാ​ജ്യം നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ഭ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം, സൈ​ബ​ര്‍ സു​ര​ക്ഷ, വ്യ​ക്തി​ഗ​ത വി​വ​ര സം​രക്ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ന​ട​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ സ​ഭ​യെ സ​ജീ​വ​മാ​ക്കി. കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യി​ലു​ട​നീ​ളം ഉ​ണ്ടാ​യി​രു​ന്നു. യു​വ​ത​ല​മു​റ​യ്ക്ക് പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള അ​റി​വ് ന​ല്‍​കാ​ന്‍ ഈ ​മോ​ഡ​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ​ഹാ​യി​ച്ചു​വെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Model Parliament democracy

Recent News

Corehub Up