x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ​യ്ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: September 30, 2026 01:13 AM IST | Updated: September 30, 2026 01:13 AM IST

റോ​സ്മേ​രി

മ​റ​യൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​മ്മ, മ​റ​യൂ​ർ നാ​ച്ചി​വ​യ​ൽ പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി​നി കു​ട്ടി​യ​ക്ക എ​ന്ന റോ​സ്മേ​രി (46) കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ത​ട​വുശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

ജി​ല്ലാ ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്‌​ജ്‌ ആ​ഷ് കെ. ​ബാ​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2014 മേ​യ് 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​സ്മേ​രി​യു​ടെ വീ​ട്ടി​ലെ ക​ന്നു​കാ​ലി​ത്തൊ​ഴു​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ക​മ്പി​ളി​പ്പു​ത​പ്പി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ര​ഹ​സ്യ​മാ​യി പ്ര​സ​വി​ച്ച​ശേ​ഷം കു​ഞ്ഞി​ന്‍റെ ക​ഴു​ത്ത് ഞെ​രി​ക്കു​ക​യും തു​ട​ർ​ന്ന് ക​മ്പി​ളി​പ്പു​ത​പ്പി​ൽ പൊ​തി​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

മു​ൻ മൂ​ന്നാ​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ർ. ഷാ​നി​ഖാ​നും മു​ൻ മൂ​ന്നാ​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ സാം ​ജോ​സും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി.​എ​സ്. രാ​ജേ​ഷ് ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up