x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രി​ക്ക​മു​ത്ത​നി​ലെ ആ​യുർ​വേ​ദ ആ​ശു​പ​ത്രി നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്കം

വെബ് ഡെസ്ക്
Published: July 30, 2026 10:03 PM IST | Updated: July 30, 2026 10:03 PM IST

ചെ​റു​തോ​ണി: വെ​ൺ​മ​ണി വ​രി​ക്ക​മു​ത്ത​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി നി​ർ​ത്ത​ലാ​ക്കാ​ൻ നീ​ക്ക​മെ​ന്നു പ​രാ​തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ വെ​ൺ​മ​ണി​യി​ലും വ​രി​ക്ക​മു​ത്ത​നി​ലും ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ര​ണ്ട് ഡി​സ്പെ​ൻ​സ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഒാ​ഫീ​സി​ലെ അ​ക്കൗ​ണ്ട് ജ​ന​റ​ലി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്നു. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണം മാ​ത്രം നി​ല​നി​ർ​ത്തി​യാ​ൽ മ​തി​യെ​ന്നാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്ക​യാ​ണ്.

ര​ണ്ട് ആ​ശു​പ​ത്രി​ക​ളും നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ബ്ലാ​ത്തി​ക്ക​വ​ല​യി​ൽ​നി​ന്നും മ​റ്റു സ്ഥ​ല​ങ്ങ​ളാ​യ നാ​ക്ക​യം, പു​ളി​ക്ക​ത്തൊ​ട്ടി, ആ​ന​ക്കു​ഴി, അ​യ്യ​പ്പ​ൻ​പാ​റ, ഉ​രു​ളി​ക്ക​ൽ, തെ​ക്ക​ൻ​തോ​ണി, ബാ​ല​നാ​ട്, കൂ​ട​ത്തൊ​ട്ടി, ഇ​ഞ്ചി​പ്പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി പേ​ർ വെ​ൺ​മ​ണി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

വ​രി​ക്ക​മു​ത്ത​നി​ലെ ആ​ശു​പ​ത്രി​യി​ൽ മ​ക്കു​വ​ള്ളി, മൈ​ല​പ്പു​ഴ, ത​ട്ടേ​ക്ക​ല്ല്, പൊ​ന്നെ​ടു​ത്താ​ൻ, ക​ടു​വാ​ക്കു​ഴി, ക​ഞ്ഞി​ക്കു​ഴി, പ്ര​ഭ സി​റ്റി, അ​മ്പ​ല​ക്ക​ല മു​ത​ലാ​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളാ​ണെ​ത്തു​ന്ന​ത്. ര​ണ്ട് ആ​ശു​പ​ത്രി​ക​ൾ ത​മ്മി​ൽ ദൂ​ര​പ​രി​ധി കു​റ​വാ​ണെ​ങ്കി​ലും ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തേ​ക്കു​റി​ച്ച് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ​ഠ​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Districtnews Ayurveda hospital

Recent News

Corehub Up