x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടപ​ക​ടം; ന​ടു​ക്ക​ത്തി​ൽ​നി​ന്നു മു​ക്ത​നാ​കാ​തെ ഹ​രി


Published: April 27, 2026 06:03 AM IST | Updated: April 27, 2026 06:03 AM IST

മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഹ​രി​യെ മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു.

ക​യ്പ​മം​ഗ​ലം: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും മാ​ന​സി​കാ​ഘാ​ത​ത്തി​ൽ​നി​ന്നും മു​ക്ത​നാ​കാ​തെ ഹ​രി തൃ​പ്പേ​ക്കു​ളം. മ​തി​ല​കം സ്വ​ദേ​ശി​യാ​യ ഹ​രി തൃ​പ്പേ​ക്കു​ളം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പ​ല​രെ​യും ര​ക്ഷി​ക്കാ​ൻ ക​ഠി​ന​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ക​രാ​റു​കാ​ര​ൻ സ​തീ​ശ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തു ഹ​രി​യു​ടെ മ​ന​സി​ൽ​നി​ന്നു മാ​യു​ന്നി​ല്ല. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം​നി​ൽ​ക്കു​ന്ന ഹ​രി ത​ന്‍റെ കു​ടും​ബം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് അ​പ​ക​ടം​പി​ടി​ച്ച ജോ​ലി​യെ​ന്ന​റി​ഞ്ഞി​ട്ടും വെ​ടി​ക്കെ​ട്ടു സാ​മ​ഗ്രി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ജോ​ലി​ക​ൾ​ക്കു സ​ഹാ​യി​യാ​യി പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ ശാ​ല​യി​ൽ എ​ത്തി​യ​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​യു​ടെ കാ​ലി​ൽ ക​മ്പി തു​ള​ഞ്ഞു​കയ​റു​ക​യും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ പൊ​ള്ള​ലേ​ൽ​ക്കു​ക​യും​ചെ​യ്തു. സു​ഖം പ്രാ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ആ​ശു​പ​ത്രി​യി​ൽ​നി​ന്നു പോ​ന്നെ​ങ്കി​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട മു​ത​ലാ​ളി മ​രി​ച്ച​ത് വ​ലി​യൊ​രു മാ​ന​സി​കാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നു ഹ​രി പ​റ​യു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഹ​രി​യെ മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ആ​ൽ​ഫ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​എ. ബി​നേ​ഷ്, ഹ​സീ​ന റ​ഷീ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് മ​ഞ്ഞ​ളി, ചി​ഞ്ചു അ​നീ​ഷ് എ​ന്നി​വ​രാ​ണ് ഹ​രി തൃ​പ്പേ​ക്കു​ള​ത്തി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

Tags : Mundathikkode nattuviehesham local news

Recent News

Corehub Up