x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ലി​നു മു​മ്പേ മൂ​ന്നാ​ർ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്

വെബ്ഡെസ്ക്
Published: November 13, 2026 12:02 AM IST | Updated: November 13, 2026 12:02 AM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ര്‍: വേ​ന​ൽ എ​ത്തും മു​മ്പേ മൂ​ന്നാ​ർ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക് എ​ത്തി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ വ​ല​യ്ക്കു​ക​യാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണം പ​ല ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങു​ന്ന​തു കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. പൈ​പ്പി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ള​ത്തി​ൽ ആ​കെ ചെ​ളി​നി​റ​ഞ്ഞ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.

മ​ൺ​സൂ​ൺ മ​ഴ​യി​ലു​ണ്ടാ​യ വ​ലി​യ കു​റ​വാ​ണ് വേ​ന​ൽ ക​ടു​ക്കും മു​മ്പേ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക് പ്ര​ദേ​ശ​ത്തെ എ​ത്തി​ച്ച​ത്. തു​ലാ​മ​ഴ​യി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യ​തോ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ലും വെ​ള്ളം കു​റ​ഞ്ഞു. മൂ​ന്നാ​റി​ൽ 40 ശ​ത​മാ​നം മ​ഴ​ക്കു​റ​വു​ണ്ടാ​യെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന മൂ​ന്നാ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ജ​ല​ക്ഷാ​മം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ​യും ബാ​ധി​ക്കും.

പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ണ​മാ​യി ഫ​ല​വ​ത്താ​യി​ട്ടി​ല്ല. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു നി​ര്‍​മി​ച്ചു​വ​ന്നി​രു​ന്ന ചെ​ക്ക് ഡാ​മി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​തും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.മൂ​ന്ന​ര​ക്കോ​ടി​ചെ​ല​വി​ല്‍ മൂ​ന്നാ​ര്‍ ടൗ​ണി​നു സ​മീ​പം നി​ര്‍​മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും അ​വി​ടെ​നി​ന്ന് പൂ​ര്‍​ണ​തോ​തി​ല്‍ ജ​ല​വി​ത​ര​ണം തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ മൂ​ന്നാ​ര്‍ ടൗ​ണ്‍, മൂ​ന്നാ​ര്‍ കോ​ള​നി, ന​ല്ല​ത​ണ്ണി, പ​ഴ​യ​മൂ​ന്നാ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

Tags : munnar summer drinking water water NattuVishesham DistrictNews

Recent News

Corehub Up