പ്രതീകാത്മക ചിത്രം
രാജാക്കാട്: ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ രാജത്വ തിരുനാളിന് ഇന്നു കൊടിയേറും. ഇടവകയുടെ പ്ലാറ്റിനം ജൂബിലിക്ക് തുടക്കം കുറിച്ച് 10 ദിവസങ്ങളിലായാണ് തിരുനാൾ ആഘോഷം. ഇന്നു രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. ആറിന് വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ ആരാധന, തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസഫ് തച്ചുകുന്നേൽ, നൊവേന, തിരിപ്രദക്ഷിണം, നേർച്ച.
നാളെ രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല, ആറിന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന, വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ ആരാധന, ലദീഞ്ഞ്, അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോബി മാതാളിക്കുന്നേൽ, നൊവേന, തിരിപ്രദക്ഷിണം, നേർച്ച.
15 മുതൽ 19 വരെ ഇതേസമയത്ത് നടക്കുന്ന തിരുക്കർമങ്ങൾക്ക് മോൺ. ജോസ് നരിതൂക്കിൽ, ഫാ. റോണി വരകുകാലായിൽ, ഫാ. ജോസഫ് കൊല്ലക്കൊമ്പിൽ, ഫാ. ആന്റണി പാറക്കടവിൽ, ഫാ. ജോസഫ് തെങ്ങുംതോട്ടത്തിൽ എന്നിവർ കാർമികത്വം വഹിക്കും.
20ന് രാവിലെ ആറിന് ആരാധന, ജപമാല, 6.30ന് വിശുദ്ധ കുർബാന, നൊവേന, 4.30ന് ആരാധന, ലദീഞ്ഞ്, അഞ്ചിന് പൊന്തിഫിക്കൽ കുർബാന, സന്ദേശം-മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ, നൊവേന, തിരിപ്രദക്ഷിണം, നേർച്ച.
21നു രാവിലെ 5.30 ദിവ്യകാരുണ്യ ആരാധന, ജപമാല, ആറിന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.30ന് ദിവ്യകാരുണ്യ ആരാധന, ലദീഞ്ഞ്, അഞ്ചിന് ഇടവക വൈദികരായ ഫാ. ജോസ് കിഴക്കേൽ, ഫാ. സോജൻ ഐക്കരക്കുന്നേൽ, ഫാ. ജയിംസ് പാറക്കടവിൽ, ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. മാത്യു അഴകനാക്കുന്നേൽ, ഫാ. ജോഷി വള്ളോംകുന്നേൽ, ഫാ. ജോബി ഇടവഴിക്കൽ, ഫാ. ജോർജ് ചക്കാങ്കൽ, ഫാ. ജോബി ചക്കാങ്കൽ, ഫാ. അനൂപ് മഠത്തിശേരിൽ, ഫാ. ജോൺസൺ തയ്യിൽ, ഫാ. എബിൻ പണ്ടാരത്തിക്കുടിയിൽ, ഫാ. ജോബി കുന്നത്തോട്ടേൽ എന്നിവരുടെ കാർമികത്വത്തിൽ തിരുനാൾ കുർബാന, സന്ദേശം. തുടർന്ന് നൊവേന, തിരിപ്രദക്ഷിണം, നേർച്ച.
22ന് രാജത്വ തിരുനാൾ. രാവിലെ ഒന്പതിന് വിശ്വാസ പ്രഘോഷണ റാലി,10.30ന് ലദീഞ്ഞ്, പൊന്തിഫിക്കൽ കുർബാന, സന്ദേശം- മാർ. ജോൺ നെല്ലിക്കുന്നേൽ, നൊവേന. രാത്രി ഏഴിന് ഗാനമേള എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ, സഹവികാരി ഫാ. ജേക്കബ് കളത്തിക്കാട്ടിൽ എന്നിവർ അറി യിച്ചു.